ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷമാണ് രാഹുൽ ഗാന്ധി കോട്ടക്കലിൽ പത്ത് ദിവസത്തെ ചികിത്സയ്ക്ക് എത്തിയത്. ഭാരത് ജോഡോ യാത്രക്ക് ശേഷം കാൽ മുട്ടു വേദനയെ തുടർന്നാണ് ചികിത്സ.
Also Read- ഉമ്മൻചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുമോ?; ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തയുടെ ഉത്തരം
മലപ്പുറത്തെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കുന്നവരിൽ രാഹുൽ ഗാന്ധിയുടെ പേരുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ ഉമ്മൻചാണ്ടിക്ക് അസുഖമായിരുന്നുവെന്ന് അറിയാമായിരുന്നു. പക്ഷേ, അദ്ദേഹം തന്നെ വിളിച്ച് യാത്രയുടെ ഭാഗമാകണമെന്ന് താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ വേണുഗോപാലിനോടു പറഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അന്നത്തെ അവസ്ഥയിൽ യാത്രയുടെ ഭാഗമാവുക എന്നത് അദ്ദേഹത്തിനു ബുദ്ധിമുട്ടാവും എന്നതായിരുന്നു കാരണം. പക്ഷേ അദ്ദേഹം തന്നോടൊപ്പം കുറച്ചുദൂരം നടന്നു. ആരുടെയും സഹായമില്ലാതെ നടക്കാനായിരുന്നു അദ്ദേഹത്തിനു താൽപര്യം.
advertisement
ഇരുപത് വർഷം ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അദ്ദേഹത്തെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. ആരെക്കുറിച്ചും അദ്ദേഹവും മോശമായി സംസാരിച്ചിട്ടില്ല. ഉമ്മൻചാണ്ടിയെ പോലെ വലിയ നേതാവിനെ കുറിച്ച് സംസാരിക്കാനായതുതെന്ന വലിയ കാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേരളത്തിലെ ചെറുപ്പക്കാർക്ക് ഉമ്മൻചാണ്ടി പ്രചോദനമാണെന്നും യുവാക്കൾക്ക് അദ്ദേഹത്തിന്റെ വഴിയെ നടക്കാൻ കഴിയണമെന്നും പറഞ്ഞ രാഹുൽ ഗാന്ധി അത്തരം നേതാക്കളുടെ ആവശ്യം നാടിനുണ്ടെന്നും കൂട്ടിച്ചേർത്തു.