ഉമ്മൻ‌ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുമോ?; ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തയുടെ ഉത്തരം

Last Updated:

ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസാണ് ഇക്കാര്യത്തില്‍ ന്യൂസ് 18 നോട് സംസാരിച്ചത്

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി സെന്‍റ്  ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. സംസ്കാരത്തിന് ശേഷവും പ്രിയനേതാവിന്‍റെ കല്ലറയിലെത്തി മെഴുകുതിരികള്‍ തെളിയിക്കാനും പൂക്കള്‍ അര്‍പ്പിക്കാനും നിരവധി പേരാണ് പുതുപ്പള്ളി പള്ളിയിലേക്ക് എത്തുന്നത്. ഇതിനിടെ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തഡോക്സ് സഭ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം ആരംഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് സാധിക്കുമോ എന്ന ചോദ്യത്തോട് ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചു. കോട്ടയത്ത് ന്യൂസ് 18 നോട് സംസാരിക്കവെയായിരുന്നു അദ്ദേഹം വിഷയത്തെ കുറിച്ച് സംസാരിച്ചത്.
‘ഇന്ത്യയിലെ ഓര്‍ത്തഡോക്സ് സഭയില്‍ അല്‍മായര്‍ക്ക് വിശുദ്ധപദവി നല്‍കിയ പാരമ്പര്യമില്ല.എന്നാല്‍ ഇത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നല്ല. വളരെ വിശുദ്ധരായ സഭയുടെ പിതാക്കന്മാരെ തന്നെ അവര്‍ കാലം ചെയ്ത ശേഷം പത്തുനാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന പ്രക്രിയ ആരംഭിക്കാറുള്ളത്. അത് കൊണ്ട് തന്നെ ഇത് പെട്ടെന്ന് ചെയ്യാനാകുന്ന ഒരു കാര്യമല്ല. അതേസമയം വിശ്വാസികളുടെ മനസില്‍ ഇപ്പോള്‍ നടക്കുന്നത് പോലെ പുതിയ തരംഗങ്ങള്‍ ഉണ്ടായി അവരുടെ മനസില്‍ ഇതുപോലുള്ള ചിന്തകള്‍ ഉണ്ടാകുകയും ചെയ്യുന്നതിനെ അവരുടെ തലത്തില്‍ ആദരവോടെ കൈകാര്യം ചെയ്യുന്ന പതിവുണ്ട്. അതിനെ ആരും നിഷേധിക്കാറില്ല. പക്ഷെ ഔദ്യോഗികമായ ഒരു അംഗീകാരം നല്‍കുന്ന നീണ്ട പ്രൊസസിന് ശേഷമാണ്.
advertisement
അതിനായി പദവിയിലേക്ക് പരിഗണിക്കുന്നയാളിന്‍റെ ജീവിതത്തിലെ പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള കാര്യങ്ങളെ കുറിച്ചുള്ള വിശദമായ പഠനം വേണം .അവരുടെ ജീവതത്തിലുണ്ടായ നൈര്‍മല്യത്തെ കുറിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ചില അത്ഭുതങ്ങള്‍ നടന്നതായിട്ട് തെളിവുകള്‍ വേണം. പൊതുസമൂഹത്തിലെ ജനവികാരം യഥാര്‍ഥമാണോ എന്നറിയണം. പരോക്ഷമായി അദ്ദേഹത്തിന്‍റെ നന്‍മയില്‍ നിന്ന് വ്യത്യസ്തമായി തിന്മകളും പരാജയങ്ങളും പോരായ്മകളും പാപങ്ങളും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ കുറിച്ച് ഒരു പഠനം നടത്തി ശരിയായി മനസിലാക്കിയ ശേഷമാണ് ഇതിലേക്ക് കടക്കുക. അതിനായി ഒരു കമ്മിറ്റിയെ നിയോഗിച്ച് ശേഖരിക്കുന്ന തെളിവുകള്‍ക്ക് പിന്നിലെ വാസ്തവം പരിശോധിക്കും. വികാരപരമായോ വ്യക്തിപരമായോ രാഷ്ട്രീയപരമോ ആയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യമല്ലിത്. ഇന്ത്യയില്‍ ഇതുവരെ അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മറ്റ് സ്ഥലങ്ങളിലെ ഓര്‍ത്തഡോക്സ് സഭകളില്‍ അല്‍മായരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കത്തോലിക്ക സഭയില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്, മദര്‍ തെരേസയെ വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ വിശുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്’-   ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ‌ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കുമോ?; ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്തയുടെ ഉത്തരം
Next Article
advertisement
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
"യുണൈറ്റ് ദി കിംഗ്ഡം" ; കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ നടുങ്ങി ലണ്ടൻ
  • ലണ്ടനിൽ നടന്ന "യുണൈറ്റ് ദി കിംഗ്ഡം" റാലിയിൽ പതിനായിരക്കണക്കിന് പേർ പങ്കെടുത്തു.

  • വൈറ്റ്ഹാളിലെ പരിപാടിക്കിടെ വംശീയ ഗൂഢാലോചന സിദ്ധാന്തങ്ങളും മുസ്ലീം വിരുദ്ധ അഭിപ്രായങ്ങളും പ്രചരിച്ചു.

  • പ്രതിഷേധം നേരിടാൻ 1,000-ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.

View All
advertisement