TRENDING:

Assembly Election 2021 | പ്രിയങ്ക എത്തില്ല; കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നാളെ നേമത്തെത്തും

Last Updated:

നിലവില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച പ്രിയങ്ക തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി:  നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി നാളെ നേമം മണ്ഡ‍ലത്തിൽ റോഡ് ഷോ നടത്തും. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേമം മണ്ഡലത്തിലെ പര്യടനം റദ്ദാക്കിയ സാഹചര്യത്തിലാണ് രാഹുൽ എത്തുന്നത്.  ഞായറാഴ്ച  കേരളത്തില്‍ എത്തി വീണ്ടും പ്രചാരണത്തില്‍ സജീവമാകുമെന്നാണ് പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നു.
advertisement

കഴിഞ്ഞ ദിവസം  കേരളത്തിലെത്തിയ പ്രിയങ്ക നേമം മണ്ഡലത്തില്‍ എത്താതിരുന്നതില്‍ മുരളീധരന്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ പ്രിയങ്ക എത്തുമെന്ന് അറിയിച്ചത്.

നിലവില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച പ്രിയങ്ക തന്റെ കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് അറിയിച്ചു. ഇന്ന് അസം, നാളെ തമിഴ്‌നാട്, നാലിന് കേരളം എന്നിങ്ങനെയായിരുന്നു പര്യടനത്തിനുള്ള പദ്ധതി. പുതിയ സാഹചര്യത്തില്‍ ഈ മൂന്നു ദിവസത്തെ പ്രചാരണ പരിപാടികളും റദ്ദാക്കി. യാത്ര റദ്ദാക്കിയതില്‍ ക്ഷമ ചോദിച്ചും സ്ഥാനാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നും പ്രിയങ്ക വിഡിയോ സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്.

advertisement

'തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഡനീക്കം പൊളിഞ്ഞതില്‍ മുഖ്യമന്ത്രിക്ക് ജാള്യത': രമേശ് ചെന്നിത്തല

തിരുവനന്തപുരം: കള്ളവോട്ട് സൃഷ്ടിച്ച് യഥാര്‍ത്ഥ ജനഹിതം അട്ടമറിക്കാനുള്ള ഗൂഡനീക്കം പൊളിഞ്ഞ് പോയതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തെളിഞ്ഞ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടര്‍മാരെല്ലാം വ്യാജവോട്ടര്‍മാരാണെന്ന് ചിത്രീകരിക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിച്ചുവെന്ന് വരെ കള്ളത്തരം പറയുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരം താഴുകയാണ്. വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍ അറിയാതെ നിരവധി തവണ ആ വോട്ടറുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചു എന്ന വസ്തുതയാണ് തെളിവ് സഹിതം താന്‍ പുറത്ത് കൊണ്ടുവന്നതെന്ന് ചെന്നിത്തല ആരോപിച്ചു.

advertisement

ഇത് ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം ആസൂത്രിതമായി കള്ളവോട്ട് ചേർത്തത്.  വിവാഹം കഴിഞ്ഞ് മറ്റൊരു നാട്ടിലേക്ക് പോകുമ്പോള്‍ അവിടെയും വോട്ടര്‍  പട്ടികയില്‍ പേര് ചേര്‍ക്കുന്നത് മനസിലാക്കാം. അതും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഇവിടെ ഒരു ഫോട്ടോ തന്നെ പല പേരുകളിലും വിലാസങ്ങളിലും പല ബൂത്തുകളിലും മണ്ഡലങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണ്. ഇത് യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിയണമെന്നില്ല. ഇവരുടെ പേരില്‍ സൃഷ്ടിക്കപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എവിടെയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. അത് കണ്ടെത്തേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.

advertisement

Also Read മുഖ്യമന്ത്രിക്ക് 'ക്യാപ്റ്റൻ' വിശേഷണം പാർട്ടി നൽകിയിട്ടില്ല: കോടിയേരി ബാലകൃഷ്ണൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടത്താനുള്ള വ്യക്തമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് ആര്‍ക്കും മനസിലാകും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വ്യാപകമായി ഇതുപോലെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിക്കപ്പെട്ടതിന്റെ ജാള്യതയും രോഷവും മാത്രമാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | പ്രിയങ്ക എത്തില്ല; കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി നാളെ നേമത്തെത്തും
Open in App
Home
Video
Impact Shorts
Web Stories