അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. രണ്ട് മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തു വന്നത്.
7 ലക്ഷത്തിലധികം പേർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് നടപടികൾക്കൊടുവിൽ രാഹുൽ ഗാന്ധിയുടെ ടീം നടത്തിയ അഭിമുഖത്തിന് ശേഷമാണ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തത്.
വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയുണ്ടെന്നും സംഘടനയെ ഒറ്റക്കെട്ടായി മുമ്പോട്ട് കൊണ്ടുപോകും എന്നും രാഹുൽ മാങ്കൂട്ടത്തിൽ ന്യൂസ് 18 നോട് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂർ വിജയിച്ചു. കണ്ണൂരിൽ എ ഗ്രൂപ്പിന്റെ വിജിൽ മോഹൻ 657 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെ സുധാകരൻ പക്ഷ സ്ഥാനാർത്ഥി ഫർസിൻ മജീദ് തോറ്റു. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ എ ഗ്രൂപ്പ് നേതാവ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാവുന്നത്. യൂത്ത് കോൺഗ്രസ്
advertisement
കാസർഗോഡ് ജില്ല പ്രസിഡന്റായി കാർത്തികേയൻ പെരിയയെ തെരഞ്ഞെടുത്തു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അഭിനന്ദനമെന്ന് വി ഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും
സംഘടനാ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.