യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, വഞ്ചന കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. സ്വകാര്യ നിമിഷങ്ങൾ ബ്ലാക്ക്‌മെയിലിംഗിനായി പകർത്തിയതിനും കേസെടുത്തിട്ടുണ്ട്.
പാലക്കാട് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ കാർ ഉപയോഗിച്ച് മാങ്കൂട്ടത്തിൽ തമിഴ്‌നാട് അതിർത്തിയിലേക്ക് പോയി. നടുപ്പുണി എത്തും മുമ്പ് നിരീക്ഷണപരിധിക്ക് പുറത്തുള്ള വഴിയിലൂടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. മാങ്കൂട്ടത്തിൽ തമിഴ്‌നാട്-കർണാടക അതിർത്തിക്കടുത്തുള്ള ഒരു സ്ഥലത്ത് ഒളിവിലാണെന്ന് കരുതപ്പെടുന്നു. തമിഴ്നാട്ടിലേക്ക് കടന്നത് മലയാള സിനിമയിലെ യുവനടിയുടെ പോളോ കാറിലെന്നാണ് നിഗമനം. നടിയുമായി പോലീസ് ഫോണിൽ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു. സൗഹൃദത്തിന്റെ പേരിലാണ് കാർ നൽകിയതെന്നും, ഇവർക്ക് മറ്റു ഇടപെടലുകൾ ഇല്ല എന്നുമാണ് ലഭ്യമായ വിവരം.
advertisement
കഴിഞ്ഞ ബുധനാഴ്ച മുതൽ ഈ കാർ പാലക്കാട്ടായിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണൽ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യം ചെയ്തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചത്. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഇയാളോടൊപ്പം ഉണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ കഴിഞ്ഞ ദിവസം ബെംഗളൂരു സ്വദേശിനിയായ 21കാരിയുടെ പരാതിയും പുറത്തുവന്നിരുന്നു. മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തതായി കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് വളരെ മുൻപേ ഇമെയിൽ അയച്ചിരുന്നെങ്കിലും, ഈ പരാതിക്ക് വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. ഈ യുവതിക്കും എം.എൽ.എ. വിവാഹവാഗ്ദാനം നൽകിയിരുന്നു. സംഭവം വാർത്തയായതിനെ തുടർന്ന് യുവതിയുടെ പരാതി കോൺഗ്രസ് നേതൃത്വം പൊലീസിന് കൈമാറി.
Summary: Palakkad MLA Rahul Mamkootathil is still in hiding after facing serious allegations of rape and forced abortion. It is also reported that Mamkootathil entered Tamil Nadu via Kozhinjampara. Leaving his official vehicle in Palakkad, Mamkootathil used a friend's car to go to the Tamil Nadu border. It is believed that he entered Tamil Nadu in the Polo car of a young Malayalam film actress. She has been contacted by the police
