ആദ്യപരാതിയിൽ നിന്നും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ജസ്റ്റിസ് കെ. ബാബു ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെ അറസ്റ്റിൽ നിന്ന് കോടതി അദ്ദേഹത്തിന് ഇടക്കാല സംരക്ഷണം നൽകി. ഈ കേസ് ഡിസംബർ 15ലേക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബർ 4 ന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നവംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയന് യുവതിയും കുടുംബവും നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എംഎൽഎയ്‌ക്കെതിരെ ബലാത്സംഗം, ലൈംഗികാതിക്രമത്തിലൂടെയുള്ള ഗർഭം, നിർബന്ധിത ഗർഭഛിദ്രം എന്നീ കുറ്റങ്ങൾ ചുമത്തി. സ്വകാര്യ നിമിഷങ്ങൾ മാങ്കൂട്ടത്തിൽ വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു.
advertisement
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വിവിധ വകുപ്പുകൾ പ്രകാരം മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. അതിൽ ബലാത്സംഗത്തിന് സെക്ഷൻ 64, നിർബന്ധിത ഗർഭഛിദ്രത്തിന് സെക്ഷൻ 89, ക്രിമിനൽ വിശ്വാസ വഞ്ചനയ്ക്ക് സെക്ഷൻ 316, ക്രിമിനൽ ഭീഷണിപ്പെടുത്തലിന് സെക്ഷൻ 351, അതിക്രമിച്ചു കടക്കുന്നതിന് സെക്ഷൻ 329, ഗുരുതരമായ പരിക്കേൽപ്പിച്ചതിന് സെക്ഷൻ 116 എന്നിവ ഉൾപ്പെടുന്നു. സ്വകാര്യത ലംഘിക്കുന്നതിന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 66 ഇ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷയിൽ, പരാതിക്കാരിയുമായി ശാരീരിക ബന്ധമുണ്ടെന്ന് മാങ്കൂട്ടത്തിൽ സമ്മതിച്ചെങ്കിലും അത് പൂർണ്ണമായും ഉഭയസമ്മതത്തോടെയായിരുന്നുവെന്ന് വാദിച്ചു.
Summary: Immediately after the High Court stayed the arrest in the first complaint in the rape case, Rahul Mamkootathil filed an anticipatory bail application in the second case as well. Rahul demanded that the arrest be stayed in the second case as well. The application was filed in the Thiruvananthapuram Principal Sessions Court. The petition will be considered today. The second complaint is from a 23-year-old woman from Bengaluru. Rahul came forward with the next petition while there was no stay on the arrest in the second case
