TRENDING:

മാങ്കൂട്ടത്തിലിന് സ്ഥിരം പാറ്റേൺ; വിവാഹവാഗ്ദാനം, ഒറ്റപ്പെട്ട ഇടങ്ങളിൽ വിളിച്ചുവരുത്തൽ, ശാരീരിക പീഡനം, ഒടുവിൽ ഒഴിവാക്കൽ

Last Updated:

സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയമെന്ന മട്ടിൽ സ്ത്രീകളെ വശംവദരാക്കുന്നതാണ് മാങ്കൂട്ടത്തിലിന്റെ ആദ്യ പടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഹുൽ മാങ്കൂട്ടത്തിൽ (Rahul Mamkootathil) എം.എൽ.എക്കെതിരെയുള്ള പരാതികളുടെ എണ്ണം കൂടുമ്പോൾ വെളിച്ചത്തുവരുന്നത് സ്ഥിരം പാറ്റേൺ പിന്തുടർന്നുള്ള തുടർച്ചയായ ലൈംഗികചൂഷണങ്ങൾ. യുവതിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും, അവരെ ഗർഭിണിയാക്കി, നിർബന്ധിത ഗർഭഛിദ്രം നടത്തിയതുമായ കേസിൽ രാഹുൽ നിലവിൽ ഒളിവിലാണ്. പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ഇതുവരെയും ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ
advertisement

ട്രാൻസ് വനിതയും നടിയും ഉൾപ്പെടെ പലരും ഇതിനോടകം മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ചു കഴിഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വേളയിൽ വച്ചാണ് ട്രാൻസ് വനിത മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്. സോഷ്യൽ മീഡിയ വഴി പരിചയം നിലനിർത്തിയ ശേഷം സ്ഥിരമായി രാത്രി 11 മണിക്ക് ശേഷം വിളികൾ വരാൻ തുടങ്ങി. രതിവൈകൃതങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചതായി അവർ പരാതിപ്പെട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നത് പോലെ ബന്ധപ്പെടണം എന്ന് ആവശ്യമുണ്ടായിരുന്നതായി അവർ വെളിപ്പെടുത്തി.

നടിയുടെ ആരോപണം ഉയർന്നശേഷം, മാങ്കൂട്ടത്തിലിന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നു. അതിന് ശേഷം നിർബന്ധിത ഗർഭഛിദ്രം നടത്തിയ പരാതിയുമായി മറ്റൊരു യുവതിയുടെ പരാതി മുഖ്യമന്ത്രിക്ക് മുൻപാകെയെത്തി.

advertisement

സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയമെന്ന മട്ടിൽ സ്ത്രീകളെ വശംവദരാക്കുന്നതാണ് മാങ്കൂട്ടത്തിലിന്റെ ആദ്യ പടി. പരാതിയുണ്ടായാലും ഉഭയസമ്മതപ്രകാരം നടന്ന ബന്ധം എന്ന നിലയിലേക്ക് കേസ് മാറ്റാൻ ഈ ഘട്ടം പിന്നീട് എടുത്തുകാട്ടും. വിവാഹവാഗ്ദാനം നൽകിക്കഴിഞ്ഞാൽ, ഒറ്റപ്പെട്ട സ്ഥലങ്ങളിലോ മറ്റുള്ളവരുടെ ശ്രദ്ധ കടന്നുവരാത്തതോ ആയ ഇടങ്ങളിൽ വിളിച്ചുവരുത്തുന്നതാകും അടുത്ത സ്റ്റെപ്. ഗർഭിണിയാവണം എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നതും രാഹുലിന്റെ പതിവ് പല്ലവിയെന്നാണ് ഇതുവരെ ലഭ്യമായ വിവരം. വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ടാൽ, ഭാര്യയും കുഞ്ഞുമുണ്ടായാൽ രാഷ്ട്രീയഭാവിയെ ബാധിക്കും, താനിപ്പോൾ നിർണായക ഘട്ടത്തിലാണ് എന്നെല്ലാമാകും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഒഴിഞ്ഞുമാറൽ ന്യായീകരണം.

advertisement

മാനസികയും ശാരീരികവുമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകൾ കടുത്ത മാനസിക സംഘർഷം നേരിടുമ്പോൾ അവർക്ക് മാനസിക പിന്തുണ നൽകുക പോയിട്ട്, ആ അവസ്ഥയിൽ അവർക്ക് കൂടുതൽ പിരിമുറുക്കം നൽകുന്ന നിലയിലാവും പിന്നീടുള്ള പെരുമാറ്റം. മുഖ്യമന്ത്രിക്ക് പരാതി നൽകിയ യുവതിയുമായുള്ള വോയിസ് ചാറ്റ് ഈ പ്രവണതയെ അടിവരയിടുന്നു.

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ബെംഗളൂരു സ്വദേശിനിയായ 23കാരിയും മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി വന്നുകഴിഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: As the number of complaints against MLAs Rahul Mamkootathil increases, a consistent pattern of sexual harassment is coming to light. The methods include promises of marriage, summoning victims to isolated places, harassment, and avoidance. Rahul Mamkootathil's justification for avoiding the situation is that if he is asked to marry, his political future will be affected if he has a wife and a child is born, and that he is at a critical juncture

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാങ്കൂട്ടത്തിലിന് സ്ഥിരം പാറ്റേൺ; വിവാഹവാഗ്ദാനം, ഒറ്റപ്പെട്ട ഇടങ്ങളിൽ വിളിച്ചുവരുത്തൽ, ശാരീരിക പീഡനം, ഒടുവിൽ ഒഴിവാക്കൽ
Open in App
Home
Video
Impact Shorts
Web Stories