അതേസമയം, കൂടിക്കാഴ്ച തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ് രാഹുൽ മാങ്കൂട്ടത്തിലും വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചത്.രാഹുലിന്റെ വീടിന് തൊട്ടടുത്തുള്ള ഹോട്ടലിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി എത്തിയതാണെന്നും, അവിടെ വെച്ച് രാഹുലിനെ കണ്ടപ്പോൾ സംസാരിക്കാതെ പോകാൻ കഴിയില്ലായിരുന്നു എന്നും ശ്രീകണ്ഠൻ വിശദീകരിച്ചു. കേവലം സൗഹൃദം പങ്കുവെക്കൽ മാത്രമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ടയിലെ പര്യടനം പൂർത്തിയാക്കി പുതുയുഗ യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനിടയിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
Feb 28, 2026 4:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിലും വികെ ശ്രീകണ്ഠനും തമ്മിൽ അടൂരിലെ സ്വകാര്യ ഹോട്ടലിൽ കൂടിക്കാഴ്ച്ച നടത്തി
