TRENDING:

രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി

Last Updated:

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: രാഹുൽ മാങ്കൂട്ടത്തിൽ പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി, വഴിപാട് നടത്തി. തിങ്കളാഴ്ച വൈകിട്ടാണ് ദർശനത്തിനെത്തിയത്. ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. കോടതി നടപടികള്‍ കാത്തിരിക്കുന്നവരാണ് പൊതുവെ ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്താറുളളത്.
ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ
advertisement

നടിയെ ആക്രമിച്ച കേസിൻ്റെ വിചാരണ വേളയിൽ നടൻ ദിലീപ് പലതവണ ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. മുൻ ക്രിക്കറ്റ് താരം ശ്രീശാന്തും ഇവിടെ ദർശനം നടത്തിയിട്ടുണ്ട്.

ഇതും കൂടി വായിക്കുക :  ജഡ്ജിയമ്മാവൻ: നീതിക്ക് വേണ്ടി പ്രാർത്ഥിച്ചാൽ വിധി അനുകൂലമാകുമെന്ന് വിശ്വസിക്കുന്ന കോവിൽ

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഇന്ന് സിംഗിൾ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ വിശദമായ വാദം കേൾക്കണമെന്ന് രാഹുലിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിൻ്റെ അറസ്റ്റ് താൽക്കാലികമായി വിലക്കിയത്. തുടർന്ന് ഇന്ന് കേസ് പരിഗണിച്ചപ്പോൾ വ്യാഴാഴ്ച വാദത്തിനെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

advertisement

ഇതും കൂടി വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയത് ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം മാറ്റി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും, ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ യുവതി പരാതി നൽകിയതാണ് എന്നുമാണ് രാഹുലിൻ്റെ വാദം. ആരോപണം ബലാത്സംഗ കുറ്റത്തിന്റെ നിർവചനത്തിൽ വരുന്നതല്ല. ഗർഭഛിദ്രം നടത്തിയെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കാനാണ്, ഇക്കാര്യത്തിൽ തൻ്റെ പക്കൽ മതിയായ തെളിവുകളുണ്ട്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാൻ തയാറാണെന്നുമാണ് അദ്ദേഹം ഹർജിയിൽ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രാഹുൽ മാങ്കൂട്ടത്തിൽ ജഡ്ജിയമ്മാവൻ കോവിലിൽ ദർശനം നടത്തി വഴിപാട് നടത്തി
Open in App
Home
Video
Impact Shorts
Web Stories