TRENDING:

കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിൽ; പാതിയിലേറെ സർക്കാർ ജീവനക്കാർ

Last Updated:

കൊല്ലം-പുനലൂർ പാതയിൽ എട്ട് ട്രെയിനുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിലായി. ഇവരിൽനിന്ന് 43000 രൂപ പിഴയായി ഈടാക്കി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിൽ പകുതിയിലേറെയും സർക്കാർ ജീവനക്കാരാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരിൽ കൂടുതൽ വനിതാ ജീവനക്കാരാണ്. ഗസറ്റഡ് ഉദ്യോഗസ്ഥർ വരെ ഇക്കൂട്ടത്തിലുണ്ടെന്നും പരിശോധനക സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

കൊല്ലം-പുനലൂർ പാതയിൽ എട്ട് ട്രെയിനുകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. കഴിഞ്ഞ കുറേ കാലമായി ഈ പാതയിൽ ജനറൽ കംപാർട്ട്മെന്‍റുകളിൽ ടിക്കറ്റ് പരിശോധന നാമമാത്രമാണ്. ഇതാണ് കൂടുതൽ പേരും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ കാരണമെന്ന് വിലയിരുത്തലുണ്ട്.

റെയിൽവേയുടെ വരുമാനം കുറഞ്ഞതോടെയാണ് മധുര ഡിവിഷൻ ഉദ്യോഗസ്ഥർ ഇടപെട്ട് പ്രത്യേകസംഘം രൂപീകരിക്കുകയും പരിശോധന നടത്തുകയും ചെയ്തത്. മധുര ഡിവിഷൻ അസിസ്റ്റന്‍റ് കമേഴ്സ്യൽ മാനേജർ ബാലകൃഷ്ണൻ, പുനലൂർ സെക്ഷൻ ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ ബിജു പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ് പരിശോധന നടത്തിയത്.

advertisement

പുനലൂരിൽനിന്ന് കൊല്ലം വരെ വിവിധ ട്രെിനുകളിൽ ആയിരുന്നു പരിശോധന. ഈ ട്രെയിനുകളിൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ആളുകളിൽ 10 ശതമാനം പേർ വിദ്യാർഥികളാണ്. അതേസമയം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയിലേറെ ആണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഓരോ യാത്രക്കാരിൽനിന്നും 310 രൂപ പിഴയായി ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത 125 പേർ പിടിയിൽ; പാതിയിലേറെ സർക്കാർ ജീവനക്കാർ
Open in App
Home
Video
Impact Shorts
Web Stories