സഹയാത്രികരെ ശല്യം ചെയ്തുകൊണ്ട് ഡാൻസ് വീഡിയോ ചിത്രീകരിച്ചുവെന്നാണ് യുവാക്കൾക്കെതിരെയുള്ള കേസ്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയാണ് യുവാക്കൾ റീൽസെടുത്തതെന്ന് റെയിൽവേ പൊലീസിന്റെ ഭാഷ്യം. ഈ മാസം നാലിനായിരുന്നു സംഭവം നടന്നത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായി. പല രീതിയിൽ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീൽസ്.
റീൽസ് വൈറലായതോടെ റെയിൽവേ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു. യുവാക്കൾക്കെതിരെ യാത്രക്കാരും പൊലീസിൽ പരാതി നൽകിയിരുന്നു.
റെയിൽവേ ആക്ട് 145 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരാണ് ഇരുവരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Ernakulam,Kerala
First Published :
Mar 10, 2026 1:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഹയാത്രികരെ ശല്യംചെയ്തുള്ള റീൽസ് ചിത്രീകരണം; വീഡിയോ വൈറലായതിന് പിന്നാലെ യുവാക്കൾ വെട്ടിലായി, കേസെടുത്ത് റെയിൽവേ പൊലീസ്
