കേന്ദ്ര പരിസ്ഥിതി- വനം മന്ത്രാലയം കാട്ടാനകളെ സംരക്ഷിക്കുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 16 നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയില്‍വേയും വനവകുപ്പും സംയുക്തമായ നടപടിക്ക് തുടക്കമിട്ടത്. 2002നും 2021നും ഇടയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചത് ബി ലൈനിലാണ്. രാത്രിയില്‍ സര്‍വീസ് നടത്തുന്ന ചില പാസഞ്ചര്‍ ട്രെയിനുകള്‍ ബി ലൈനില്‍ നിന്ന് എ ലൈനിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം റെയില്‍വേ പരിഗണിക്കുന്നുണ്ട്.
advertisement
നവംബര്‍ 26ന് തമിഴ്നാട്ടിലെ നവക്കരക്കടുത്ത് ട്രെയിനിടിച്ച് മൂന്ന് കാട്ടാനകളാണ് ചരിഞ്ഞത്. എട്ടിമടക്കും വാളയാര്‍ സ്റ്റേഷനുകള്‍ക്കും ഇടയില്‍ ബി ലൈനില്‍ രണ്ട് അടിപ്പാതകള്‍ നിർമിക്കാനുള്ള നിര്‍ദ്ദേശം 11 വര്‍ഷം മുൻപാണ് ഉയര്‍ന്നത്. തമിഴ്നാട് വനംവകുപ്പാണ് പദ്ധതിക്ക് പണം നല്‍കേണ്ടിയിരുന്നതെങ്കിലും പ്രതീക്ഷിച്ച രീതിയില്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ റെയില്‍വേ ചെലവ് വഹിക്കണമെന്ന് സമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നിർമാണം സ്തംഭിക്കുകയായിരുന്നു.
പ്രധാന നിർദേശങ്ങൾ ഇവ
- കാട്ടാനകള്‍ വരുന്ന പ്രദേശത്തെ സൗരോർജ തൂക്കൂവേലിയ്ക്ക് പുറമെ മനുഷ്യരും മൃഗങ്ങളും ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ട്രെയിന്‍ വരുമ്പോള്‍ ശബ്ദമുണ്ടാക്കി അടയുന്ന ലെവല്‍ ക്രോസിങ്ങ് നിർമിക്കുക.
- വേഗനിയന്ത്രണം സംബന്ധിച്ച് ലോക്കോ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ ഹോണ്‍ മുഴക്കുന്നതിനുമായി റെയില്‍വേ ലൈനുകളുടെ തമിഴ്നാട് വശത്ത് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
- ട്രാക്കുകള്‍ക്ക് സമീപം കാട്ടാനകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ജിഎസ്എം അധിഷ്ഠിത അലേര്‍ട്ട് സംവിധാനങ്ങള്‍ സ്ഥാപിക്കുക.
- കാട്ടാനക്കൂട്ടങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി റാംപുകള്‍ക്ക് 50 മീറ്റര്‍ വീതിയുണ്ടാക്കുക.