തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
നാളെയും മഴ തുടരുമെന്നാണ് കാലവാസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്നലെ രൂപപ്പെട്ട രണ്ട് ന്യൂനമർദ്ദങ്ങളാണ് മഴയ്ക്ക് കാരണം.
സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടയിൽ പെയ്തത് 293 മില്ലി മീറ്റർ മഴയാണ്. തുലാവർഷത്തിൽ ആകെ ലഭിക്കേണ്ടതിന്റെ 60% മഴ ആദ്യ 13 പതിമൂന്ന് ദിവസങ്ങളിൽ പെയ്തത്.
advertisement
കടല്‍പ്രക്ഷുബ്ധമായതിനാൽ കേരള, ലക്ഷദ്വീപ് തീരത്തുനിന്ന് ഇന്നുകൂടി മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത.
താമരശ്ശേരിയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
താമരശ്ശേരിയിലാണ് കിണറ്റിൽ ചാടിയ കാട്ടു പന്നിയെ വെടിവെച്ച് കൊന്നത്. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിൻ്റെ പറമ്പിലെ കിണറ്റിൽ ഇന്നലെ രാത്രിയിൽ ചാടിയ കാട്ടു പന്നിയെയാണ് കരക്ക് എത്തിച്ച ശേഷം വെടിവെച്ചു കൊന്നത്. വനം വകുപ്പ് ആർ ആർ ടി യുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടു പന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ട തങ്കച്ചനാണ് വെടിവെച്ചത്.
പന്നിക്ക് ഏകദേശം 85 കിലോഗ്രാം തൂക്കം വരും. പുലർച്ചെ കിണറ്റിൽ നിന്നും അസ്വഭാവിക ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ എത്തി നോക്കുമ്പോഴാണ് കിണറിനുള്ളിൽ പന്നിയെ കണ്ടത്. തുടന്ന് രാവിലെ കയറിൽ കെട്ടി പന്നിയെ കരക്കു കയറ്റിയത്. ജില്ലയിൽ കാട്ടുപന്നികളെ കൊല്ലുവാൻ അനുമതി ലഭിച്ച പന്ത്രണ്ട് പേരിൽ ഉൾപ്പെട്ട ഒരാളാണ് തങ്കച്ചൻ. കോടതിയുടെ പ്രത്യേക ഉത്തരവിലൂടെയാണ് ജില്ലയിലെ പന്ത്രണ്ട് പേർക്ക് പന്നിയെ കൊലപ്പെടുത്താൻ അനുമതി കിട്ടിയത്. ജഡം സംസ്കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫീസിലേക്ക് മാറ്റി.
പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. താമരശ്ശേരി കട്ടിപ്പാറ പുലോട് ബാർബർ തൊഴിലാളിയായ ജാഫറിന്റെ വീട്ടിൽ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിരുന്നു. കാട്ടുപന്നികൾ വീടിനകത്ത് കയറി സോഫയും, ബെഡും കുത്തി കീറി നശിപ്പിച്ചു.വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ കോണിപ്പടി കയറി മുകൾ ഭാഗത്തേക്ക് പോകുകയും അയൽക്കാരൻ സമയോചിതമായി ഇടപെടുകയും ചെയ്തതു കാരണം കുട്ടികൾ പരിക്കേൽക്കാതെ അന്ന് രക്ഷപ്പെട്ടത്.