ഭാര്യയെ ചുമന്ന് നേടിയത് കിലോ കണക്കിന് ബിയറും പണവും
മഴ കുറഞ്ഞതിനാൽ ചെറുതോണി അണക്കെട്ട് അടച്ചു. കാലാവസ്ഥാ വകുപ്പ് ഇടുക്കിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഒരു ഷട്ടർ ശനിയാഴ്ച തുറന്ന് വെള്ളമൊഴുക്കിക്കൊണ്ടിരുന്നത്. തുലാവർഷം വരുന്നതിനാൽ ചില ഡാമുകളുടെ ഷട്ടറുകൾ തുറന്നുവെക്കാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം.
യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഏകീകരിക്കുന്നു
അഞ്ച് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചിട്ടുണ്ട്. എന്നാൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കിയിലും വയനാടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമഴയുടെ ആശങ്കപരത്തി അറബിക്കടലിൽ മിനിക്കോയിക്ക് അടുത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറേക്ക് നീങ്ങുകയാണ്. ഇതിനിയും ചുഴലിക്കാറ്റായി മാറിയിട്ടില്ല. ഇത് തിങ്കളാഴ്ചയോടെ ‘ലുബാൻ’ ചുഴലിക്കാറ്റായി യെമെൻ-ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തൽ.
advertisement
കാണാതായ ഇന്റർപോൾ മേധാവി ചൈനീസ് കസ്റ്റഡിയിൽ
മഴയുടെ ശക്തികുറഞ്ഞെങ്കിലും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള നിയന്ത്രണം തുടരും. 12 വരെ അറബിക്കടലിന്റെ മധ്യപടിഞ്ഞാറ് ഭാഗത്ത് മീൻപിടിക്കാൻ പോകരുതെന്നാണ് നിർദേശം.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനാൽ തുലാവർഷം തിങ്കളാഴ്ച കേരളത്തിലും തമിഴ്‌നാട്ടിലും എത്തും. കേരളത്തിൽ ഒരുവർഷം പെയ്യുന്നതിന്റെ 30 ശതമാനം മഴ തുലാവർഷത്തിലാണ് കിട്ടുന്നത്. തമിഴ്‌നാട്ടിൽ ഇത് 48 ശതമാനവും. ഇത്തവണ തുലാവർഷം കേരളത്തിൽ സാധാരണ തോതിലാവുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 ശതമാനംവരെ ലഭിക്കാം. തമിഴ്‌നാട്ടിൽ ഇത് ശരാശരിയിലും കൂടുതലായിരിക്കും. തുലാവർഷക്കാലത്ത് തെക്കൻ കേരളത്തിലാണ് കൂടുതൽ മഴകിട്ടുന്നത്.
