കാണാതായ ഇന്റർപോൾ മേധാവി ചൈനീസ് കസ്റ്റഡിയിൽ
Last Updated:
കാണാതായ ഇന്റർപോൾ മേധാവി തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് സ്ഥിരീകരിച്ച് ചൈന. നിയമ ലംഘനങ്ങളെ തുടർന്ന് മെങ് ഹോങ്‌വയെ ചോദ്യം ചെയ്തുവരികയാണ് എന്നും ചൈന വ്യക്തമാക്കി. അതിനിടെ പ്രസിഡന്റ് സ്ഥാനം രാജിവച്ചു എന്ന മെങ് ഹോങ്‌വയുടെ കത്ത് ഇന്റർപോളിന് ലഭിച്ചു.
ലോക പൊലീസ് സംഘടനയുടെ തലവനെ യാത്രയ്ക്കിടെ കാണാതായെന്ന വാർത്ത അവിശ്വാസത്തോടെയാണ് ലോകം കേട്ടത്. സ്വന്തം രാജ്യം ചൈന തന്നെയാണ് മെങ് ഹോങ്‌വയെ തട്ടിക്കൊണ്ട് പോയതെന്നാണ് ഇപ്പോൾ സ്ഥിരീകരണം വന്നിരിക്കുന്നത്. നിയമലംഘനങ്ങളെത്തുടർന്ന് അഴിമതി വരുദ്ധ വിഭാഗം അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണെന്ന് ചൈനീസ് സർക്കാർ വ്യക്തമാക്കി. എന്നാൽ കുറ്റങ്ങളെന്തെന്ന് വ്യക്തമല്ല. അവസാനമായി മെങ് ഹോങ്‌വെ വാട്സ് ആപ്പിൽ അയച്ചത് കത്തിയുടെ ചിത്രമായിരുന്നെന്ന് ഭാര്യ ഗ്രേസ് മെങ് വെളിപ്പെടുത്തി.
advertisement
പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള മെങ് ഹോങ്‌വെയുടെ രാജി ഇന്റർപോളിന് ലഭിച്ചിട്ടുണ്ട്. ചൈനുയിൽ പൊതുസുരക്ഷ വകുപ്പിന്റെ ചുമതലയുള്ള ഉപമന്ത്രി കൂടിയായിരുന്നു മെങ്.
കഴിഞ്ഞ മാസം 25ന് ഇന്റർപോൾ ആസ്ഥാനം ഫ്രാൻസിലെ ലിയോണിൽ നിന്ന് സ്വന്തം രാജ്യം ചൈനയിലേക്ക് വിമാനം കയറിയ മെങ് ഹോങ‌്‌വയെക്കുറിച്ച് പിന്നീടൊരു വിവരവും ഇല്ലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങ് രൂപീകരിച്ച അഴിമതിവിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിൽ സർക്കാരിലെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും 17 ഉന്നതർ അറസ്റ്റിലായിരുന്നു. ഇതിൽ പലരും മെങ്ങിന്റെ അടുപ്പക്കാരുമാണ്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 7:06 AM IST