കുറെ നാളായി ഈ ആരോപണങ്ങള്‍ താൻ നേരിടുന്നുണ്ട്. തന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവര്‍ രക്ഷപ്പെടാൻ പോകുന്നില്ല. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ല. തന്നെ ടാര്‍ഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണപ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയാറാണ്- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പിഎം ശ്രീയിൽ ഇപ്പോഴുണ്ടാക്കുന്ന വിവാദമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. പിഎം ശ്രീ പദ്ധതി വായിച്ചു നോക്കിയാൽ കാര്യങ്ങൾ വ്യക്തമാണ്. അഞ്ചുവര്‍ഷം അത് നടപ്പാക്കാതെ വെച്ചു. സ്കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. ഏറ്റവും ഒടുവിൽ ഒപ്പുവച്ചിട്ട് സിപിഎമ്മും സിപിഐയും പരസ്പരം പഴിചാരുകയാണ്. ശബരിമല കൊള്ളയിൽ മന്ത്രി വി എൻ വാസവന്‍റെ രാജി ആവശ്യപ്പെടും. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സമരം തുടരും.
advertisement
ജനശ്രദ്ധതിരിക്കാനാണ് അതിദാരിദ്ര്യനിർമാർജനമെന്ന ക്രെഡിറ്റ് എടുക്കാൻ നോക്കുന്നത്. കേരളത്തിൽ കേന്ദ്രപദ്ധതികൾ പേരുമാറ്റി നടപ്പാക്കുകയാണ്. ലോകബാങ്ക് കണക്ക് പ്രകാരംകഴിഞ്ഞ പത്തുകൊല്ലം കൊണ്ട് 17 ഇന്ത്യക്കാർ അതിദാരിദ്യത്തിൽ നിന്നും പുറത്തുവന്നു. കേരളത്തിൽ പുറത്തുവന്നത് 2.72 ലക്ഷം മാത്രമാണ്. മറ്റ് പല സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ താഴെയാണിത്. പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികൾ വഴിയാണ് ദാരിദ്ര്യനിർമാർജനം സാധ്യമായത്. 99ശതമാനവും നരേന്ദ്രമോദിയുടെ പദ്ധതികളാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
