പാർട്ടി സമ്മർദങ്ങളെ തുടർന്ന് ആവാം ഇങ്ങനെ പറഞ്ഞതെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എങ്കിലും സ്വന്തം മകന്റെ ഉയർച്ചയ്ക്കൊപ്പം മനസ്സുകൊണ്ട് കൂടെ നിൽക്കുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ എന്ന് അദ്ദേഹം പറഞ്ഞു.
''കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പോയിട്ടാണ് ഞാന്‍ വരുന്നത്. അവിടത്തെ ജനങ്ങളില്‍ വലിയ ഉത്സാഹം കാണുന്നുണ്ട്. ബിജെപിക്ക് കേരളത്തില്‍ രണ്ടക്ക സീറ്റുകള്‍ കിട്ടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് ഇത് തെളിയിക്കുന്നത്''- അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഭരണകാലം അഴിമതിയുടെ കുത്തൊഴുക്കായിരുന്നുവെന്നും ബി.ജെ.പി സർക്കാരിൽ 10 വര്‍ഷമായിട്ടും അഴിമതിയുണ്ടായിട്ടില്ല. രാഹുല്‍ ഗാന്ധി പരാജയ ഭീതികൊണ്ടാണ് കേരളത്തിലേക്ക് വന്നത്. രാഹുലിന് അമേഠിയിൽ മത്സരിക്കാന്‍ ഭീതിയാണ്. ഒരു സംസ്ഥാനത്തും രാഹുല്‍ ഗാന്ധി വിജയിക്കില്ല. കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയും വിഡ്ഢികളാക്കുകയുമാണ്. ഇവിടെ മത്സരിക്കുകയാണെന്ന് അഭിനയിക്കുന്ന ഇരുകൂട്ടരും ഡല്‍ഹില്‍ ഒന്നാണ്.- അദ്ദേഹം പറഞ്ഞു.
advertisement
പിന്തിരിപ്പന്‍ ചിന്താഗതികളുമായിട്ടാണ് കോണ്‍ഗ്രസിന്റെയും എല്‍ഡിഎഫിന്റെയും പ്രവർത്തനം. കോണ്‍ഗ്രസിന് 19ാം നൂറ്റാണ്ടിലെ ചിന്തയും കമ്മ്യൂണിസ്റ്റുകാരുടെ ചിന്ത കാലഹരണപ്പെട്ടതാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നും രാജ്നാഥ് സിങ് ആരോപിച്ചു.