തെരഞ്ഞെടുക്കപ്പെട്ട 140 എംഎൽഎമാർക്കാണ് വോട്ടവകാശം. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടില്ല. കുട്ടനാടും ചവറയും ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ എംഎൽഎമാരുടെ എണ്ണം 138 ആകും. കെഎം ഷാജിക്കും കാരാട്ട് റസാഖിനും തെരഞ്ഞെടുപ്പ് കേസ് ഉള്ളതിനാൽ അവർക്കും വോട്ട് ചെയ്യാനാവില്ല. അങ്ങനെ വരുമ്പോൾ വോട്ടവകാശമുള്ള എംഎൽഎമാർ 136. 69 ഒന്നാം വോട്ടുകളാണ് ജയിക്കാൻ ആവശ്യം. 90 അംഗങ്ങളുടെ പിന്തുണയുള്ള ഇടതു സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. യുഡിഎഫിന് പരമാവധി 42 വോട്ടുകളെ ഉള്ളൂ. ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്യില്ല.
advertisement
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ്. ബൂത്തിൽ ഒരു സമയം ഒരാൾക്കേ പ്രവേശനം ഉണ്ടാകൂ. ഒരാൾ ഒപ്പിട്ട പേന മറ്റൊരാൾക്ക് നൽകില്ല. ആ പരിശോധനയിൽ പോസിറ്റീവ് ആകുന്ന എംഎൽഎമാർക്കും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നു വരുന്നവർക്കും വോട്ട് ചെയ്യാൻ പ്രത്യേക ബൂത്ത് ഒരുക്കും. വൈകുന്നേരം അഞ്ചരയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം അറിയാം.
