ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്യുന്നത്. 26 മണിക്കൂര്‍ തുടര്‍ച്ചയായി കാറില്‍ ഇരുന്ന റമ്പാന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ നിര്‍ദേശം നല്‍കിയത്. റമ്പാനെ കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read: പിന്മാറില്ലെന്ന് റമ്പാന്‍: കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു
ഇന്നലെ ഉച്ചക്ക് 1 മണിയോടെ കാറില്‍ പള്ളിയില്‍ എത്തിയ റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടയുകയായിരുന്നു. കന്യാസ്ത്രികള്‍ അടക്കമുള്ള യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ വൈകാതെ സംഘടിക്കുകയായിരുന്നു. തിരികെ പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രാര്‍ത്ഥന നടത്താതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് റമ്പാനും കാറില്‍ തുടര്‍ന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികളാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി കാറിനെ വളഞ്ഞത്.
advertisement
റമ്പാനെ കാറില്‍ നിന്ന് ഇറങ്ങാന്‍ അനുവദിക്കാതെ യാക്കോബായ വിശ്വാസികള്‍ 26 മണികൂറോളം കാറിനു ചുറ്റും നിന്ന് പ്രതിഷേധിച്ചു. കോടതിയുടെ ഉത്തരവ് അനുസരിച്ചു പള്ളിയില്‍ പ്രവേശിക്കാന്‍ തനിക്കു സംരക്ഷണം ഒരുക്കണമെന്ന് റമ്പാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിനു തയാറായില്ല. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കിയത്. തന്റെ അനുവാദമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് തോമസ് പോള്‍ റമ്പാന്‍ ആരോപിച്ചു.
Dont Miss: ഒഴിഞ്ഞു പോകൂ, കോണ്‍ഗ്രസിനോട് കോടതി
പള്ളി തര്‍ക്കത്തില്‍ ചര്‍ച്ചക്ക് തയാറാണെന്നു യാക്കോബായ സഭ വ്യക്തമാക്കി. ഓര്‍ത്തഡോക്ള്‍സ് സഭ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാകുന്നില്ലെന്നും യാക്കോബായ സഭ വിമര്‍ശിച്ചു

