ഒഴിഞ്ഞു പോകൂ, കോണ്‍ഗ്രസിനോട് കോടതി
Last Updated:
ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനം കോണ്‍ഗ്രസ് രണ്ടാഴ്‌ചക്കുള്ളില്‍ ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്‍റെ ഒഴിപ്പിക്കല്‍ ഉത്തരവിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് കമ്പനി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാഴ്‌ചയ്ക്കുള്ളില്‍ കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാം.
കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി ITOയിലെ ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കാനുള്ള നടപടികളാണ് ഡൽഹി ഹൈക്കോടതി ശരി വെച്ചത്.
പത്രത്തിന്‍റെ പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിന് 56 വര്‍ഷമായി പാട്ടത്തിന് നല്‍കിയ കെട്ടിടം ചട്ടലംഘനം ചൂണ്ടിക്കാട്ടി ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 30നാണ് കേന്ദ്ര നഗര വികസന മന്ത്രാലയം നോട്ടീസ് നല്‍കിയത്. മന്ത്രാലയത്തിന്‍റെ ഒഴിപ്പിക്കല്‍ നോട്ടീസ് ചോദ്യം ചെയ്‌ത് അസോസിയേററഡ് ജേര്‍ണല്‍സ് നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി രണ്ടാഴ്ചയ്ക്കകം കെട്ടിടം ഒഴിയാൻ ഉത്തരവിട്ടു.
advertisement
 സമയപരിധി ലംഘിച്ചാൽ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടു പോകാം. അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തിരുന്നു. 1600 കോടി രൂപ വിലയുള്ള ഹെറാള്‍ഡ് ഹൗസ് 50 കോടി രൂപ നല്‍കി യങ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി എന്നാരോപിച്ച് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 21, 2018 4:27 PM IST



