പിന്മാറില്ലെന്ന് റമ്പാന്‍: കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു

news18india
Updated: December 21, 2018, 7:17 AM IST
പിന്മാറില്ലെന്ന് റമ്പാന്‍: കോതമംഗലം പള്ളിയിൽ സംഘർഷാവസ്ഥ തുടരുന്നു
  • Share this:
കോതമംഗലം : കോതമംഗലം ചെറിയ പള്ളിയില്‍ രണ്ടാം ദിവസവും സംഘര്‍ഷാവസ്ഥ തുടരുന്നു. പള്ളിയിൽ കയറാതെ പിന്മാറില്ലെന്ന നിലപാടിൽ ഓർത്തോഡോക്സ് വൈദികൻ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണിത്

Also Rad-പണിമുടക്ക്: ഇന്ന് ബാങ്കുകൾ പ്രവർത്തിക്കില്ല

വൈദികൻ പള്ളിയിൽ കയറുന്നത് തടയുന്നതിനായി നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ ഇപ്പോഴും പള്ളിക്ക് മുന്നിൽ തുടരുകയാണ്. പള്ളി മറുവിഭാഗത്തിനു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല എന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Also Read-സംഘര്‍ഷാവസ്ഥ തുടരുന്നു; റമ്പാന് പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും പള്ളിയില്‍ കയറാന്‍ കഴിഞ്ഞില്ല

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് കോതമംഗലം ചെറിയ പള്ളിക്ക് മുന്നിൽ വിശ്വാസികളുടെ പ്രതിഷേധം ആരംഭിച്ചത്. പള്ളിയിൽ പ്രാര്‍ത്ഥന നടത്താൻ മുന്‍സിഫ് കോടതി അനുമതിയുമായി ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ എത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.

കന്യാസ്ത്രികൾ അടക്കമുള്ള യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും കൂടുതല്‍ പേര്‍ വൈകാതെ സംഘടിക്കുകയായിരുന്നു. തിരികെ പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രാര്‍ത്ഥന നടത്താതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് റമ്പാനും കാറില്‍ തുടര്‍ന്നു. നൂറുകണക്കിന് യാക്കോബായ വിശ്വാസികളാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി കാറിനെ വളഞ്ഞിരിക്കുന്നത്.

Also read-ഇനി ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ; 2019 ഹർത്താൽ വിരുദ്ധ വർഷം

സംരക്ഷണമൊരുക്കാം എന്ന് പറഞ്ഞ ശേഷം പോലീസ് തന്നെ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് ഓർത്തഡോക്സ്‌ റമ്പാൻ പറയുന്നത്. നേരെത്തെ ഓർത്തഡോക്സ് വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ സംരക്ഷണം നല്‍കണമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയോട് കോടതി നിര്‍ദേശിച്ചിരുന്നു.

First published: December 21, 2018, 7:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading