TRENDING:

‘ഉദ്യോഗാർഥികൾക്കും പ്രതിപക്ഷത്തിനും മുന്നിൽപിണറായി വിജയന് മുട്ടിലിഴയേണ്ടി വന്നു'; രമേശ് ചെന്നിത്തല

Last Updated:

പിണറായിക്ക് ഇനിയും ഇഴയേണ്ടി വരും. അതിനു മുൻപ് അദ്ദേഹം ഉദ്യോഗാർഥികളുടെ ആവശ്യത്തിന് പരിഹാരം കാണണം. അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ജനരോഷത്തെ ഭയന്നാണ് നിർത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട∙ ഉദ്യോഗാർഥികളുടെയും പ്രതിപക്ഷത്തിന്റെയും ജനകീയ സമരത്തിനു മുൻപിൽ പിണറായി വിജയനു മുട്ടിലിഴയേണ്ടി വന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ സമരവും റാങ്ക് ഹോൾഡേഴ്സിന്റെ സമരവും പൂർണമായും ശരിയാണെന്നു വന്നിരിക്കുന്നു. ഇനിയെങ്കിലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യം പരിഹരിക്കണം. നിയമനം നൽകണം. പിണറായിക്ക് ഇനിയും ഇഴയേണ്ടി വരും. അതിനു മുൻപ് അദ്ദേഹം ഉദ്യോഗാർഥികളുടെ ആവശ്യത്തിന് പരിഹാരം കാണണം. അനധികൃത നിയമനം സ്ഥിരപ്പെടുത്താനുള്ള നീക്കം ജനരോഷത്തെ ഭയന്നാണ് നിർത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
advertisement

അനാവശ്യ സമരമെന്നും പ്രതിപക്ഷ സമരമെന്നും പറഞ്ഞിട്ട് ഇപ്പോൾ മുഖ്യമന്ത്രിക്കു മുട്ടു മടക്കേണ്ടി വന്നില്ലേ. ഇപ്പോൾ ആരാണ് മുട്ടിലിഴയുന്നത്? ഇപ്പോൾ മുട്ടിലിഴയുന്നത് പിണറായി വിജയനല്ലേ? തസ്തികകൾ സൃഷ്ടിക്കണം. ഉള്ള ഒഴിവുകൾ കണ്ടെത്തി നിയമനം നടത്തണം. അല്ലാതെ കളിപ്പിക്കാൻ നോക്കേണ്ട. ഇതുവരെയുള്ള സ്ഥിരപ്പെടുത്തലുകൾ പുനഃപരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഇതിനിടെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത് താൽക്കാലിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകും. അര്‍ഹതയുള്ളവരെ കൈവിടില്ല. അതാണ് എല്‍ഡിഎഫ് നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നത്. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍ക്കും അവിടെ നിയമനം നടത്താന്‍ സാധിക്കില്ല. അവര്‍ അത് ആഗ്രഹിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

Also Read 'സ്ഥിരപ്പെടുത്തൽ നിര്‍ത്തി വച്ചത് താൽക്കാലികമായി; വീണ്ടും അധികാരത്തിലെത്തിയാല്‍ അർഹതയുള്ളവരെ കൈവിടില്ല': മുഖ്യമന്ത്രി

'യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്‌നമേയില്ല. പൂര്‍ണ്ണമായും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്. എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു'. - മുഖ്യമന്ത്രി പറഞ്ഞു.

Also Read താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ മന്ത്രിസഭാ തീരുമാനം

advertisement

"ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്‌നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍ഡിഎഫും കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുക"- മുഖ്യമന്ത്രി പറഞ്ഞു.

Also Read കുറ്റ്യാടിയില്‍ പൊലീസിനെ ആക്രമിച്ച 10 സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി; മുഖ്യപ്രതിയായ ബ്രാഞ്ച് സെക്രട്ടറി വധശ്രമക്കേസിലും പ്രതി

advertisement

ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകള്‍ക്ക്  ഇതൊരു ആയുധം നല്‍കേണ്ട എന്നുള്ളത് കൊണ്ടാണ് ഇപ്പോള്‍ ആര്‍ക്കും നിയമനം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സര്‍ക്കാര്‍ നല്‍കും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തി വയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചിരുന്നു. പി.എസ്‌.സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിൽ ഇന്നത്തെ തീരുമാനം ബാധകമാകുമെന്നാണ് സർക്കാർ വിശദീകരണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സ്ഥിരപ്പെടുത്തൽ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് തീരുമാനത്തിൽനിന്ന് പിന്നോട്ടുമാറാൻ സർക്കാർ തീരുമാനിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ഉദ്യോഗാർഥികൾക്കും പ്രതിപക്ഷത്തിനും മുന്നിൽപിണറായി വിജയന് മുട്ടിലിഴയേണ്ടി വന്നു'; രമേശ് ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories