2017 മുതല്‍ സംസ്ഥാനത്ത് രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് മുഖ്യമന്ത്രി അത് അറിഞ്ഞില്ല? എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തില്‍ സ്വപ്‌ന ഉള്‍പ്പെട്ടത്? മുഖ്യമന്ത്രിയുടെ വിദേശ പര്യടന സമയങ്ങളില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും വിദേശത്ത് എത്തിയിരുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ഇവര്‍ മറവാക്കിയിട്ടുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം തരാന്‍ മുഖ്യമന്ത്രി എന്തുകൊണ്ട് മടിക്കുന്നു. എട്ടു ദിവസം മുന്‍പാണ് മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. മുഖ്യമന്ത്രി വിദേശ പര്യടനം കഴിഞ്ഞെത്തി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. ഇതില്‍ ലഭിച്ച പദ്ധതികളും ലഭിച്ച തുകയും പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
advertisement
നയതന്ത്ര ബാഗേജ് സാധാരണ രീതിയില്‍ വിട്ടുകൊടുക്കാന്‍ സംസ്ഥാന ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിന് അനുമതി പത്രം നല്‍കണം. ഒരു വര്‍ഷമായി അനുമതി പത്രം നല്‍കിയിട്ടില്ലെന്നാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ വന്നിരിക്കുന്ന ഓഫീസര്‍ പുതിയ ആളാണ്. മൂന്‍പ് ഇരുന്ന ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഫയലുകള്‍ മുഴുവന്‍ നശിപ്പിച്ചുവെന്നാണ് അറിയുന്നത്.
ഓഫീസില്‍ ഒരു വര്‍ഷമായ ഫയലുകള്‍ ഇല്ലെന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. അതിന്റെ സത്യാസ്ഥ സര്‍ക്കാര്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. അതോ കൃത്രിമ രേഖകള്‍ ചമച്ചാണോ ഈ ബാഗേജുകള്‍ വിട്ടുകിട്ടിയതെന്നും പരിശോധിക്കണം. 1500 കിലോ ഭാരമുള്ള ബാഗേജ് വന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രി എങ്ങനെ കസ്റ്റംസില്‍ നിന്ന് സ്വീകരിച്ചു. വ്യാജരേഖ ചമച്ചാണോ? അത് ചോദിക്കാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേ? ചോദിക്കുമ്ബോള്‍ മന്ത്രി ജനങ്ങളെ പരിഹസിക്കുകയാണ്.
ദുര്‍ഗന്ധമെല്ലാം മാറിയെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു. വാസ്തവത്തില്‍ സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണ്. കേരളത്തിന്റെ് ചരിത്രത്തില്‍ കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനും കൂട്ടുനിന്ന സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണ്. ലോകത്തുള്ള എല്ലാ സുഗന്ധ തൈലങ്ങള്‍ പുരട്ടിയാലോ സാമ്ബ്രാണി തിരി കത്തിച്ചുവച്ചാലോ ദുര്‍ഗന്ധം മാറില്ല. അതുകൊണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
