TRENDING:

'ഷാനവാസിന്‍റെ വേർപാട് സഹിക്കാവുന്നതിലും അപ്പുറം'

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എംഐ ഷാനവാസിന്‍റെ വേപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിദ്യാർത്ഥികാലം മുതൽക്കേ സഹോദരതുല്യ ബന്ധം കാത്തുസൂക്ഷിച്ച സഹപ്രവർത്തകനായിരുന്നു ഷാനവാസ് എന്ന് ഫേസ്ബുക്ക് കുറിപ്പിൽ രമേശ് ചെന്നിത്തല പറഞ്ഞു. നാടിനും നാട്ടുകാർക്കും വലിയ ശൂന്യത സൃഷ്ടിച്ചാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. ആശുപത്രികിടക്കയിൽ അവസാനമായി കാണുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷ നൽകിയിരുന്നുവെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement

എം.ഐ ഷാനവാസ് എം.പി അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്

വയനാട് എംപിയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പ്രിയ എം ഐ ഷാനവാസ് നമ്മെവിട്ടു പിരിഞ്ഞു.

വിദ്യാർത്ഥികാലം മുതൽക്കേ സഹോദരതുല്യ ബന്ധം കാത്തുസൂക്ഷിച്ച സഹപ്രവർത്തകന്റെ വേർപാട് സഹിക്കാവുന്നതിനും അപ്പുറമാണ്.

നാടിനും നാട്ടുകാർക്കും വലിയ ശൂന്യത സൃഷ്ടിച്ചാണ് ഈ മരണം സംഭവിച്ചിരിക്കുന്നത്. ആശുപത്രികിടക്കയിൽ അവസാനമായി കാണുമ്പോഴും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷ നൽകിയിരുന്നു. മരണത്തെ നോക്കി പുഞ്ചിരിച്ചു പൊതുപ്രവർത്തനത്തിലേക്കു കൂടുതൽ ഊർജ്ജസ്വലനായി ഞങ്ങളുടെ ഷാജി മടങ്ങി എത്തുമെന്ന വിശ്വാസമാണ് എനിക്കുണ്ടായിരുന്നത്.

advertisement

പ്രിയ സുഹൃത്തിന്റെ

ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു.

കുടുംബത്തിന്റെയും നാടിന്റെയും തീരാദുഃഖത്തിൽ പങ്ക് ചേരുന്നു.

#CondolencesMIShanavas

#MIShanavas

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷാനവാസിന്‍റെ വേർപാട് സഹിക്കാവുന്നതിലും അപ്പുറം'