സ്വകാര്യ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മൈക്രോ ബിയര്‍ പാര്‍ലറുകളും പബുകളും തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. ഇതിനായി റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. എക്സൈസ് കമ്മീഷണറെ ബംഗലൂരുവില്‍ അയച്ചാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഇടതു മുന്നണിയെയോ മറ്റു മന്ത്രിമാരേയോ വിശ്വാസത്തിലെടുക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്ന് 26 മാസത്തിനിടെ 96 ബാറുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിനു പിന്നില്‍ അഴിമതിയുണ്ട്. അഴിമതിക്കാരനായ എക്‌സൈസ് മന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
advertisement
ബ്രൂവറി അഴിമതി ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇഷ്ടക്കാരേയും സ്വന്തക്കാരേയും വിളിച്ചുവരുത്തി വെള്ളപേപ്പറില്‍ അനുമതി എഴുതി നല്‍കി. കടലാസ് കമ്പനികള്‍ക്കാണ് അനുമതി നല്‍കിയത്. ബിനാമി ഇടപാടാണിത്. അതിനു പിന്നിലുള്ളത് ആരാണെന്ന് കണ്ടെത്തണം. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്നു. കട്ടമുതല്‍ തിരിച്ചുനല്‍കിയെന്ന് കരുതി കളവ് കളവല്ലാതാകുന്നില്ല. ബ്രൂവറി ഇടപാടില്‍ താന്‍ നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.