സംസ്ഥാന വിജിലന്‍സ് രണ്ട് തവണ പ്രാഥമിക അന്വേഷണം നടത്തി തനിക്ക് പങ്കില്ലന്ന് കണ്ടെത്തിയ കേസിലാണ് അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ബിജുരമേശ് നടത്തിയത്. മാത്രമല്ല ലോകായുക്തയും ഈ കേസ് തള്ളിക്കളഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് താന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ തിരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ജനമധ്യത്തില്‍ തുറന്ന് കാട്ടാനുള്ള വലിയ പോരാട്ടമാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നടത്തുന്നത്. അതില്‍ വിറളി പൂണ്ട ചില കേന്ദ്രങ്ങള്‍ തന്നെ കരിവാരിത്തേക്കാന്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ബിജു രമേശിന്റെ വ്യാജ ആരോപണങ്ങളിലൂടെ പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
advertisement
ബാർ കോഴ കേസിൽ രഹസ്യമൊഴി കൊടുക്കുന്നതിന് മുൻപ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതിതേത്തുടർന്നാണ് 164 സ്റ്റേറ്റ്മെന്റിൽ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.