സര്‍ക്കാരിന്റെ താല്പര്യം പാര്‍ട്ടി താല്പര്യം മാത്രമാണ്. ഇപ്പോള്‍ സമ്മേളനങ്ങള്‍ക്കല്ല പ്രാധാന്യം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ ടി പി ആര്‍ നോക്കേണ്ടെന്ന് ആരോഗ്യമന്ത്രി പറയുന്നത് ഇരട്ടത്താപ്പാണ്.
മുന്‍പ് കേരളത്തിലെ കുറഞ്ഞ ടിപിആര്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യങ്ങള്‍ കൊടുക്കുകയും വാര്‍ത്തകള്‍ എഴുതിപ്പിക്കുകയും ചെയ്തു. കോവിഡ് നേരിടുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Also Read-Covid 19 | കോവിഡ് വ്യാപനം; സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍
advertisement
മുഖ്യമന്ത്രി വിദേശത്ത് പോയപ്പോള്‍ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്നും അദ്ദേഹം കുറ്റപപെടുത്തി.
നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കുന്നവര്‍ക്കും കോവിഡ് വരുന്നത് വ്യാപനം രൂക്ഷമായത് കൊണ്ടാണ്. കോവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പണ്ട് ഞങ്ങള്‍ അഞ്ച് പേര്‍ സമരം ചെയ്തപ്പോള്‍ അന്ന് എല്ലാവരുടെ പേരിലും കേസെടുക്കുകയായിരുന്നു. അന്ന് പ്രതിപക്ഷം സമരം ചെയ്തപ്പോള്‍ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചു. രണ്ട് എം എല്‍ എമാര്‍ പാലക്കാട് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാന്‍ പോയപ്പോള്‍ അവരെ മരണത്തിന്റെ വ്യാപാരികള്‍ എന്ന് വിളിച്ചു. ഇന്ന് ഇവരൊയൊക്കെ എന്താണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.