തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് കര്ശന നിയന്ത്രണങ്ങള് ആരംഭിച്ചു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. അവശ്യ സര്വീസുകള് മാത്രമേ അനുവദിക്കൂ. പ്രധാന റൂട്ടുകള്, ആശുപത്രികള്, റെയില്വേ സ്റ്റേഷന്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സര്വീസ് നടത്തുമെന്ന് കെഎസ്ആര്ടിസി അറിയിച്ചിട്ടുണ്ട്.
കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് 23, 30 തീയതികളിലാണ് സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള് ഏര്പ്പെടുത്തുന്നത്.
Also Read-KSU |കോവിഡ് കേസുകള് കുത്തനെ ഉയരുമ്പോഴും സിപിഎം സമ്മേളനം; തൃശൂരില് കെഎസ്യുവിന്റെ പ്രതിഷേധ തിരുവാതിരനിയന്ത്രണങ്ങള് ഇങ്ങനെ
- മരുന്ന്, പഴം, പാല് പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം, മാംസം എന്നിവയുടെ കടകള് രാവിലെ ഏഴുമുതല് രാത്രി ഒമ്പതുവരെ. പരമാവധി ഹോം ഡെലിവറി.
- ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴുമുതല് രാത്രി ഒമ്പതുവരെ. പാഴ്സല് അല്ലെങ്കില് ഹോം ഡെലിവറി മാത്രം.
- വിവാഹം, മരണാനന്തരച്ചടങ്ങ് എന്നിവയില് 20 പേര് മാത്രം.
- ദീര്ഘദൂരബസുകള്, തീവണ്ടികള്, വിമാനസര്വീസ് ഉണ്ടാകും. ഇതിനായി വാഹനങ്ങളില് യാത്ര ചെയ്യാം. ടിക്കറ്റ് കൈയില് കരുതിയാല് മതി.
- ആശുപത്രിയിലേക്കും വാക്സിനേഷനും യാത്രചെയ്യാം.
- മുന്കൂട്ടി ബുക്കുചെയ്തതെങ്കില് ഹോട്ടലുകളിലേക്കും റിസോര്ട്ടുകളിലേക്കും പോകാം. സ്റ്റേ വൗച്ചര് കരുതണം.
- നേരത്തേ ബുക്കുചെയ്ത വിനോദസഞ്ചാരികളുടെ കാറുകള്ക്കും ടാക്സിവാഹനങ്ങള്ക്കും സഞ്ചരിക്കാം.
- ഞായറാഴ്ച പ്രവൃത്തിദിനമായ സര്ക്കാര്യ-സ്വകാര്യ സ്ഥാപനങ്ങള് കമ്പനികള് വര്ക്ക് ഷോപ്പുകള് മാധ്യമസ്ഥാപനങ്ങള് എന്നിവയ്ക്ക് പ്രവര്ത്തനാനുമതി. ജീവനക്കാര്ക്ക് തിരിച്ചറിയല് കാര്ഡുമായി സഞ്ചരിക്കാം.
- പരീക്ഷകളില് പങ്കെടുക്കാനുള്ളവര്ക്ക് അഡ്മിറ്റ് കാര്ഡുകള് ഹാജരാക്കിയാല് മതി.
- ബാറും മദ്യക്കടകളും പ്രവര്ത്തിക്കില്ല. കള്ളുഷാപ്പുകള്ക്ക് പ്രവര്ത്തിക്കാം.
കേരളത്തില് ഇന്നലെ 45,136 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര് 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര് 1673, ഇടുക്കി 1637, വയനാട് 972, കാസര്ഗോഡ് 623 എന്നിങ്ങനെയാണ് ജില്ലകളില് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്ത് മരണസംഖ്യ 70 ആയി കൂടിയതും, റെക്കോഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതും ആശങ്കയാവുകയാണ്. 44.8% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.