നീണ്ട ഇടവേളയ്ക്ക് ശേഷം മന്നം ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് വലിയ വാർത്താപ്രാധാനം നേടിയിരുന്നു. 11 വർഷത്തിനുശേഷമാണ് ചെന്നിത്തലയും എൻഎസ്എസും തമ്മിലുള്ള അകൽച്ചക്ക് വിരാമമാകുന്നത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ താക്കോൽ സ്ഥാന പരാമർശം ചെന്നിത്തല തള്ളിപ്പറഞ്ഞതായിരുന്നു അകൽച്ചക്ക് കാരണം.
കഴിഞ്ഞ കുറെ നാളുകളായി എൻഎസ്എസിന്റെ പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല. 2013ലായിരുന്നു സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണമെന്ന ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വിവാദമായത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യം ഇതിന് വഴങ്ങിയിരുന്നില്ല. വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയും തള്ളിപ്പറഞ്ഞു. ഇതാണ് പിന്നീട് എൻഎസ്എസും രമേശും തമ്മിലുള്ള അകൽച്ചക്ക് വഴിതുറന്നത്.
advertisement