ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വയോധികന്റെ മുഖത്തടിച്ചത്. ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വയോധികനെയാണ് പൊലീസ് അടിച്ചത്. എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞിരുന്നു.
Also Read: ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബൈക്കിന്റെ പിന്നിലിരുന്ന വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്
advertisement
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി.
Also Read: 'വാഹനങ്ങൾ തടഞ്ഞിട്ട് പരിശോധന വേണ്ട'; കർശന നിർദ്ദേശവുമായി ഡിജിപി
എന്നാൽ വാഹനത്തിൽ കയറാൻ വയോധികൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് വയോധികനെ പൊലീസ് അടിച്ചത്.