ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബൈക്കിന്റെ പിന്നിലിരുന്ന വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്
- Published by:Gowthamy GG
- news18-malayalam
Last Updated:
ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വൃദ്ധനെയാണ് പൊലീസ് അടിച്ചത്. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്.
ചടയമംഗലം : ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധൻറെ മുഖത്തടിച്ചത്. പൊലീസ് വൃദ്ധന്റെ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങൾ ന്യൂസ് 18ന് ലഭിച്ചു.
ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വൃദ്ധനെയാണ് പൊലീസ് അടിച്ചത്. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞു.
ഹെൽമറ്റില്ലാതെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്.ഐ ഷജീമാണ് വൃദ്ധൻറെ മുഖത്തടിച്ചത്#Police pic.twitter.com/NhY5bYXGad
— News18 Kerala (@News18Kerala) October 7, 2020
advertisement
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി.
എന്നാൽ വാഹനത്തിൽ കയറാൻ വൃദ്ധൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിച്ചു.
ഇതിനിടെയാണ് പ്രൊബേഷൻ എസ് ഐ വൃദ്ധൻറെ കരണത്തടിച്ചത്. വൃദ്ധനെ തല്ലിയത് സമീപത്തുണ്ടായിരുന്ന ആൾ മൊബൈലിൽ പകർത്തുകയായിരുന്നു.
എന്നാൽ തുടക്കം മുതൽ രാമാനന്ദൻ അസഭ്യം പറയുകയും പ്രകോപനപരമായി സംസാരിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മാസ്ക് കൃത്യമായി ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2020 3:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹെൽമറ്റില്ലാതെ യാത്ര ചെയ്തു; ബൈക്കിന്റെ പിന്നിലിരുന്ന വൃദ്ധന്റെ മുഖത്തടിച്ച് പൊലീസ്