TRENDING:

'കൂത്തുപറമ്പില്‍ വെടിവെച്ച് കൊന്നവർ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു; റവാഡയ്ക്ക് പങ്കില്ല'; എംവി ഗോവിന്ദൻ

Last Updated:

വെടിവെയ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് കോടതിയും കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിലെ വിവാദങ്ങൾ അനാവശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കൂത്തുപറമ്പില്‍ വെടിവെച്ച് കൊന്നവർ രക്തസാക്ഷികളുടെ വക്താക്കളായി ചമയുകയാണെന്നും വെടിവെയ്പ്പിൽ റവാഡയ്ക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫാണ് കൂത്തുപറമ്പിൽ വെടിവച്ചുകൊന്നത്. അവരാണ് ഇപ്പോൾ രക്തസാക്ഷികളുടെ വക്താക്കളായി മാറുന്നത്. വെടിവെയ്പിൽ റവാഡ ചന്ദ്രശേഖറിന് പങ്കില്ലെന്ന് കോടതിയും കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
News18
News18
advertisement

പാർട്ടി നൽകുന്ന ക്ളീൻചിറ്റിന് അനുസരിച്ചല്ല ഡിജിപി നിയമനം നടത്തുന്നത്. നിയമനത്തിന് സർക്കാരിന് അതിന്‍റേതായ മാനദ്ണ്ഡമുണ്ടാകും. ഭരണഘടനാപരമായ കാര്യങ്ങളാണ് സർക്കാർ നിർവഹിക്കുന്നത്. പ്രശ്നങ്ങളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഡിജിപി നിയമനം വിവാദമാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുഡിഎഫിന്റെ ഭരണകാലത്താണ് ഞങ്ങളുടെ അഞ്ച് സഖാക്കളെയാണ് കൊന്നത്.രക്തസാക്ഷികളെ കൊന്നവര്‍ അവരുടെ വക്താക്കളാകണ്ട. കൂത്തുപറമ്പ് സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് റവാഡ ചന്ദ്രശേഖര്‍ ചാർജെടുക്കുന്നതെന്നും അദ്ദേഹത്തിന് കണ്ണൂരിന്‍റെയോ തലശേരിയുടെയോ ഭൂമിശാസ്ത്രം അറിയില്ലായിരുന്നു എന്നും എംവി ഗോവിന്ദൻവ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കൂത്തുപറമ്പില്‍ വെടിവെച്ച് കൊന്നവർ രക്തസാക്ഷികളുടെ വക്താക്കളായി ചമയുന്നു; റവാഡയ്ക്ക് പങ്കില്ല'; എംവി ഗോവിന്ദൻ
Open in App
Home
Video
Impact Shorts
Web Stories