പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളടങ്ങിയ ഫയൽ സമീപത്ത് നിന്ന് കണ്ടെത്തി. ഇന്നലെ രാത്രി പഞ്ചായത്ത് മന്ദിരത്തിലെത്തി തൂങ്ങിമരിച്ചതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്.
Also Read- മലപ്പുറത്തെ വ്യാപാരിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ട്രോളി ബാഗിൽ; യുവതിയടക്കം രണ്ടുപേർ പിടിയിൽ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കാരണമാണ് റസാഖിന്റെ സഹോദരൻ ഏതാനും മാസം മുൻപ് മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്, നൽകിയ പരാതികൾ പഞ്ചായത്ത് അധികൃതർ അവഗണിക്കുകയാണെന്നു പറഞ്ഞ് റസാഖ് പലവട്ടം വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു. പഞ്ചായത്തും മറുപടി വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു.
advertisement
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ്
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവർക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പുളിക്കൽ. തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യാസഹോദരനാണ്. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും റസാഖ് നടത്തിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)