കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നേടിയ 8,50,68,777 രൂപയുടെ കളക്ഷൻ റെക്കോഡാണ് കെഎസ്ആർടിസി ഇന്നലെ മറികടന്നത് 5558 ബസ്സുകളും ഡ്രൈവറും കണ്ടക്ടറുമാരുമായി 19000 പേരുമുള്ളപ്പോഴായിരുന്നു 2018ലെ വരുമാന നേട്ടം. എന്നാൽ ഇപ്പോൾ റെക്കോർഡ് മറികടക്കുമ്പോൾ ബസ്സുകളുടെ എണ്ണത്തിൽ 500 ഉം ജീവനക്കാരുടെ എണ്ണത്തിൽ 2500 പേരുടെയും കുറവുണ്ട്.
- മലപ്പുറത്ത് BJP പ്രവര്ത്തകന് വെട്ടേറ്റു
advertisement
8,54,77,240 രൂപയുടെ റെക്കോർഡ് വരുമാനം നേടുമ്പോൾ നേരത്തേതിനെ അപേക്ഷിച്ച് 1.5 ലക്ഷം കിലോമീറ്റർ കുറച്ചാണ് സർവീസ് നടത്തിയിട്ടുള്ളതെന്ന പ്രത്യേകതയുമുണ്ട്. ഹൈക്കോടതി ഉത്തരവുപ്രകാരം 4073 എം പാനൽ കണ്ടക്ടർമാരെ പിടിച്ചു വിട്ടിരിക്കുകയാണ് വരുമാനത്തിൽ വർധനയെന്ന് മനേജ്മെന്റ് പറയുന്നു. 2019 അവസാനത്തോടെ പെൻഷൻ ഒഴികെയുള്ള എല്ലാ ചെലവുകൾക്കും പണം സ്വയം കണ്ടെത്താൻ കഴിയുന്ന തരത്തിൽ കോർപ്പറേഷന് മാറ്റുകയാണ് ലക്ഷ്യമെന്ന് ടോമിൻ തച്ചങ്കരി പ്രതികരിച്ചു.