15കാരിയെ ബലാല്‍സംഗം ചെയ്തുകൊന്നയാളുടെ വധശിക്ഷയില്‍ ഇളവ്
Last Updated:
കൊച്ചി: തിരുവനന്തപുരം വെമ്പായത്ത് പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയാളുടെ വധശിക്ഷ ഹൈക്കോടതി ഇളവ് ചെയ്തു. കേസിലെ പ്രതി വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷിന്റെ വധശിക്ഷയാണ് ജീവപര്യന്തം തടവായി ഇളവ് ചെയ്തത്.
പ്രതി തുടര്‍ച്ചയായി 25 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും അതിന് മുമ്പ് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 2011 മാര്‍ച്ച് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുടെ വീടിനുസമീപം ഓട്ടം പോയ സമയത്ത് വണ്ടി കുഴിയില്‍ വീണിരുന്നു. ഓട്ടോ കുഴിയില്‍ നിന്നു കരക്കു കയറ്റിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് മനസിലാക്കി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്യുകയും ആഭരണം കവരുകയുമായിരുന്നു.
Also Read: മലപ്പുറത്ത് BJP പ്രവര്‍ത്തകന് വെട്ടേറ്റു
കേസില്‍ 2013 ജനുവരിയിലാണ് പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുന്നത്. ഈ വിധിക്കെതിരായ അപ്പീലും വധശിക്ഷ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.
advertisement
പൊലിസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനില്‍ക്കുന്നതായി വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി. പക്ഷെ, നീതി ലഭിക്കാന്‍ പ്രതിക്കു വധശിക്ഷ നല്‍കണമെന്നില്ലെന്നും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചാല്‍ മതിയാവുമെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു. പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായല്ല ക്രൂരകൃത്യം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
Location :
First Published :
January 08, 2019 8:36 PM IST