കരിപ്പൂരില്‍ ഡിവൈഎഫ്‌ഐക്കാരെ ഉപയോഗിച്ച് കടത്തിയ സ്വര്‍ണ്ണം തട്ടിയെടുക്കുക. ഇങ്ങനെ തട്ടിയെടുത്ത സ്വര്‍ണ്ണത്തിന്റെ മൂന്നിലൊന്ന് കമ്മീഷനായി പാര്‍ട്ടി നേരിട്ടെടുക്കുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 22 തവണയെങ്കിലും അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ അതില്‍ 7-8 പൊട്ടിക്കല്‍ നടത്തിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മാത്രമാണെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
advertisement
അതേസമയം കേരളത്തിലെ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ അടിവേര് പോകുന്നത് എകെജി സെന്ററിലേക്കാണെന്ന് സുരേന്ദ്രന്‍ ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ പറഞ്ഞു. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവരാണ് സിപിഎം എന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകരാണെന്ന് അദ്ദേഹം പറഞ്ഞു. ക്വട്ടോഷന്‍ സംഘങ്ങളുടെയും അധോലോക സഘങ്ങളുടെയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടപകര സംഭവം. സര്‍ക്കാരിന്റെ ഒത്തോശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നതെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.
സുരക്ഷാ സംവിധാനങ്ങളുള്ള വിമാനത്താതവളത്തിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകു്പ്പ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്ത് പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ ക്വട്ടേഷന്‍ സംഘങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്ത് ആയതുകൊണ്ടാണ് അവരെ പിടികൂടാനാകാതെ പോകുന്നതെന്നും സുരന്ദ്രന്‍ പറഞ്ഞു.