TRENDING:

BREAKING: ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ; 2 KPCC നിർവാഹക സമിതി അംഗങ്ങൾ താല്‍പര്യം പ്രകടിപ്പിച്ചു: ശ്രീധരൻപിള്ള

Last Updated:

ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭനയും ഭർത്താവ് ശശികുമാറുമാണ് ബിജെപിയിൽ ചേർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ  ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ അംഗത്വമെടുത്തു. ശശി തരൂരിന്റെ അമ്മയുടെ സഹോദരി ശോഭനയും ഭർത്താവ് ശശികുമാറുമാണ് ബിജെപിയിൽ ചേർന്നത്. ഇവർക്കൊപ്പം വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്ന 12 പേരും ബിജെപിയിൽ അംഗത്വമെടുത്തു. കൊച്ചിയിൽ ചേർന്ന ചടങ്ങിലാണ് ഇവർ ബിജെപി അംഗത്വമെടുത്തത്.
advertisement

രണ്ട് കെപിസിസി നിർവാഹക സമിതി അംഗങ്ങൾ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായും സംസ്ഥാന അധ്യക്ഷൻ അഡ്വ. പി എസ് ശ്രീധരൻപിള്ള പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ദിവസം മുൻ എഐസിസി സെക്രട്ടറിയും കോൺഗ്രസ് വക്താവുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നിരുന്നു. ഇനിയും കൂടുതൽ പേർ പാർട്ടിയിലെത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ അവകാശ വാദം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING: ശശി തരൂരിന്റെ ബന്ധുക്കൾ ബിജെപിയിൽ; 2 KPCC നിർവാഹക സമിതി അംഗങ്ങൾ താല്‍പര്യം പ്രകടിപ്പിച്ചു: ശ്രീധരൻപിള്ള