'ലൈറ്റും ഫാനും മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിൽ കണ്ടത്'; MM മണിക്ക് മറുപടിയുമായി VT ബൽറാം
Last Updated:
കോണ്‍ഗ്രസിനെ പരിഹസിച്ച വൈദ്യുതി മന്ത്രി എംഎം മണിക്ക് മറുപടിയുമായി വിടി ബൽറാം
പാലക്കാട്: കോണ്‍ഗ്രസ് വക്താവ് ടോം വടക്കന്റെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച വൈദ്യുതി മന്ത്രി എംഎം മണിക്ക് മറുപടിയുമായി വിടി ബൽറാം. അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നതെന്നും പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ലെന്നും ബൽറാം പരിഹസിച്ചു.
'അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം. കാരണം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്' എന്നായിരുന്നു മന്ത്രി എംഎം മണിയുടെ പോസ്റ്റ്. കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുന്നതിനെതിരെ സോഷ്യല്‍മീഡിയയില്‍ നിരവധി കമന്റുകള്‍ വരുന്നതിനിടെയാണ് മന്ത്രി മണിയും ട്രോളുമായെത്തിയത്.
advertisement
വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അവസാനം പോകുന്നയാൾ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയൻ മുതൽ കിഴക്കൻ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷൻ എടുക്കാൻ സിഡി അടയ്ക്കാൻ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.
അതുകൊണ്ട് അന്തം കമ്മികൾ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോൺഗ്രസ് ഈ നാട്ടിൽത്തന്നെ കാണും.
advertisement
അഭിമാനമാണ് കോൺഗ്രസ്
അധികാരത്തിൽ വരണം കോൺഗ്രസ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 14, 2019 10:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലൈറ്റും ഫാനും മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിൽ കണ്ടത്'; MM മണിക്ക് മറുപടിയുമായി VT ബൽറാം


