TRENDING:

മടങ്ങിവരുന്ന പ്രവാസികളുടെ രോഗവ്യാപന നിയന്ത്രണത്തിന് പ്രായോഗിക സമീപനം; കേരള നടപടി കൊള്ളാമെന്ന് കേന്ദ്രം

Last Updated:

വന്ദേ ഭാരത് ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിന് കേരളത്തിന്റെ നിർദ്ദേശങ്ങൾ മുതൽക്കൂട്ടാവും എന്നും കേന്ദ്രം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രവാസികളെ വിമാനത്തിൽ തിരികെ കൊണ്ടുവരുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കേരളം സ്വീകരിച്ച പ്രായോഗിക സമീപനം കൊള്ളാമെന്ന് വിദേശ കാര്യ മന്ത്രാലയം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ ശ്ലാഘിച്ചത്.
advertisement

മടങ്ങി വരുന്ന പ്രവാസികൾക്ക് എൻ 95 മാസ്ക്ക്, ഫേസ് ഷീൽഡ്, കൈയുറകൾ തുടങ്ങിയവ ഉറപ്പാക്കുവാൻ എയർ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഗൾഫിലെ എംബസികൾക്ക് കേരളത്തിന്റെ നിർദ്ദേശങ്ങൾ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും. വന്ദേ ഭാരത് ദൗത്യത്തിന്റെ സുഗമമായ നടത്തിപ്പിന് ഈ നിർദ്ദേശങ്ങൾ മുതൽക്കൂട്ടാവും എന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ സഞ്ജയ് ഭട്ടാചാര്യ പറയുന്നു.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

advertisement

വന്ദേഭാരത് ദൗത്യത്തിൽ കേരളം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാനാവില്ലെന്ന് നേരത്തെ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചിരുന്നു. വിദേശ കാര്യ വകുപ്പിന് സംസ്ഥാനങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾ മറ്റു രാജ്യങ്ങളിൽ നടപ്പിലാക്കാൻ സാധിക്കില്ലെന്നായിരുന്നു വി മുരളീധരൻ പറഞ്ഞത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മടങ്ങിവരുന്ന പ്രവാസികളുടെ രോഗവ്യാപന നിയന്ത്രണത്തിന് പ്രായോഗിക സമീപനം; കേരള നടപടി കൊള്ളാമെന്ന് കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories