മണ്ണാർക്കാട്: പാലക്കാട് അമ്മ ഏഴു വയസ്സുകാരനായ മകനെ കുത്തിക്കൊന്നു. മണ്ണാർക്കാട് ഭീമനാട് ലക്ഷംകുന്നിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. ഏഴു വയസ്സുള്ള മുഹമ്മദ് ഇർഫാൻ ആണ് കൊല്ലപ്പെട്ടത്.
ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറയുന്നു. ഉമ്മയും രണ്ടു മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ രണ്ടാമത്തെ കുഞ്ഞിന് ഒൻപത് മാസം പ്രായമുണ്ട്. ഈ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞതായും പറയുന്നു.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർ എത്തിയപ്പോഴാണ് മൂത്ത മകനെ കൊലപ്പെടുത്തിയ നിലയിൽ കാണുന്നത്.
അമ്മ മാനസിക നില തകർന്ന് വരാന്തയിൽ കിടക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പരിക്ക് ഗുരുതരമല്ല. യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന് മരുന്ന് കഴിച്ചിരുന്നു.
ഭർത്താവ് സക്കീർ ഹുസൈന് ആലുവയിലാണ് ജോലി. യുവതി നേരത്തേ സ്വകാര്യ സ്ക്കൂളിൽ അധ്യാപികയായിരുന്നു. എന്നാൽ അഞ്ചു വർഷമായി മാനസിക ആരോഗ്യത്തിന് ചികിത്സയിലാണ്. സംഭവത്തിൽ നാട്ടുകൽ പൊലീസ് കേസെടുത്തു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.