ജില്ലാ നേതാവില്‍ നിന്നുണ്ടായ ഇത്തരം വാക്കും പ്രവൃത്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്തു എന്നാണ് വിലയിരുത്തല്‍. അതിനാലാണ് പികെ ശശിക്കെതിരായ പാര്‍ട്ടി നടപടി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് മറ്റ് അഞ്ചുപേർക്കെതിരെ നടപടിയുണ്ടാവുക. ഉയര്‍ന്ന പാര്‍ട്ടി ബോധത്തിലാണ് ഡിവൈഎഫ്‌ഐ നേതാവായ യുവതി പാര്‍ട്ടിക്കുള്ളില്‍ പരാതി നല്‍കിയത്. എന്നാല്‍ അവര്‍ പോലും അറിയാതെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്ത ആക്കിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന വിലയിരുത്തലിലാണ് മറ്റുള്ളവര്‍ക്കെതിരായ നടപടി.
പി.കെ ശശിക്കെതിരെ വിഎസിന്‍റെ പരാതി
advertisement
ഇതില്‍ മൂന്ന് പേര്‍ ജില്ലാ കമ്മിറ്റിയഗങ്ങളാണെന്നാണ് സൂചന. ഒരാള്‍ മുന്‍ എംഎല്‍എയും, ഒരാള്‍ 2011 ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയാളുമാണ്. മറ്റൊരാള്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്. ഒരു ജനപ്രതിനിധിയുടെ അടുത്ത ബന്ധുവും ഒരു പ്രാദേശിക നേതാവും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സൂചനയുണ്ട്. പികെ ശശി എംഎല്‍എയുള്‍പ്പെടെ എല്ലാവരെയും കീഴ്ഘടകത്തിലേക്ക് താരം താഴ്ത്തുകയാകും പാര്‍ട്ടി നടപടി. പക്ഷേ നടപടികളില്‍ വ്യത്യാസമുണ്ടാകാനുള്ള സാധ്യതകളുമുണ്ട്.
എതിർപ്പുകൾക്ക് പുല്ലുവില:പികെ ശശിയുടെ നേതൃത്വത്തിൽ സിപിഎം പ്രചരണ ജാഥക്ക് തുടക്കം
പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുയര്‍ന്നിരുന്നു. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി കമ്മീഷന്‍. പികെ ശശി പാര്‍ട്ടി ജാഥയുടെ ക്യാപ്റ്റനായതുകൊണ്ടാണ് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാനകമ്മിറ്റി നടപടിയെടുക്കാതെ പിരിഞ്ഞത്. ജാഥ സമാപിച്ച സഹാചര്യത്തില്‍ സംസ്ഥാനകമ്മിറ്റി വിഷയം പരിഗണിച്ച് ശശിക്കെതിരെ നടപടിയെടുത്തേക്കും.
ശശിയെ സംരക്ഷിച്ച് സിപിഎം നേതൃത്വം:പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം
നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇത് കൂടി പരിഗിണിച്ചാണ് നടപടി തീരുമാനിക്കാന്‍ സംസ്ഥാനകമ്മിറ്റി ചേരുന്നതും.