പി.കെ ശശിക്കെതിരെ വിഎസിന്‍റെ പരാതി

Last Updated:
ന്യൂഡൽഹി: പി.കെ ശശി എം എൽ എക്കെതിരെ സി പി എം കേന്ദ്ര നേതൃത്വത്തിന് വി.എസ് അച്യുതാന്ദന്റെ പരാതി. ലൈംഗികാരോപണ പരാതിയിൽ ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വി.എസ് ആവശ്യപ്പെടുന്നു. നാളെ സംസ്ഥാന കമ്മിറ്റിയിൽ ശശിക്കെതിരായ റിപ്പോർട് പരിഗണിക്കാനിരിക്കെയാണ് വി എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.
സ്ത്രീ പീഢന വിഷയങ്ങളിൽ ശക്തമായ നിലപാടുകളാണ് പാർട്ടി ഇതിനു മുമ്പ് സ്വീകരിച്ചിട്ടുള്ളത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് വി എസിന്റെ കത്ത്. പി.കെ ശശിക്കെതിരായ പരാതിയിലും വിട്ടുവീഴ്ച പാടില്ല. ശക്തമായ നടപടിയെടുക്കണം. പരാതികളിൽ വിട്ടുവീഴ്ചയുണ്ടായാൽ പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും കത്തിൽ പറയുന്നു. ഷൊർണൂർ നിയോജക മണ്ഡലത്തിൽ സി പി എം കാൽനട ജാഥയുടെ ക്യാപ്റ്റനായി ശശിയെ ചുമതലപ്പെടുത്തിയതിലും വി.എസ് അതൃപതി അറിയിച്ചു. ശശിക്കെതിരായ പീഡന പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് നേരത്തെ സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.
advertisement
ശശിക്കെതിരായ ലൈംഗിക അതിക്രമ അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്ന് കാട്ടി പരാതിക്കാരിയും സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. പരാതി പിൻവലിക്കാൻ പാർട്ടി നേതാക്കൾ സമ്മർദം ചെലുത്തുന്നുവെന്നായിരുന്നു നേരത്തെ അറിയിച്ചത്. വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പി ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതിയിൽ പാർട്ടി അന്വേഷണം പൂർത്തിയായിട്ടും ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വി.എസ് വീണ്ടും കത്തയച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി.കെ ശശിക്കെതിരെ വിഎസിന്‍റെ പരാതി
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement