എതിർപ്പുകൾക്ക് പുല്ലുവില:പികെ ശശിയുടെ നേതൃത്വത്തിൽ സിപിഎം പ്രചരണ ജാഥക്ക് തുടക്കം

Last Updated:
പാലക്കാട് : പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പുകളെ അവഗണിച്ച് പികെ ശശി എംഎൽഎ നയിക്കുന്ന കാൽനട പ്രചരണജാഥയ്ക്ക് തുടക്കമായി. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ നടപടി വൈകുന്നതിനിടെയാണ് ആരോപണവിധേയനായ എംഎൽഎ ക്യാപ്റ്റനായി ജാഥ ആരംഭിച്ചിരിക്കുന്നത്.
ഷൊർണൂർ മണ്ഡലത്തിൽ നടക്കുന്ന കാൽനട പ്രചരണ ജാഥ കേന്ദ്ര കമ്മറ്റിയംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ജാഥ ഇന്ന് ചെർപ്പുളശേരി മേഖലയിൽ പര്യടനം നടത്തും.ലൈംഗിക പീഡന ആരോപണം നേരിട്ട എംഎൽഎ ജാഥ നയിക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ പരാതിയിൽ ഇതുവരെ നടപടി ഒന്നും വരാത്തതിനാൽ ശശി തന്നെ ജാഥ നയിക്കട്ടെ എന്ന ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നടപ്പിലാവുകയായിരുന്നു.
advertisement
അതേസമയം മാധ്യമങ്ങൾ പറയുന്നതല്ല ജാഥയുടെ പ്രാധാന്യമെന്നായിരുന്നു ജാഥയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് പി കെ ശശി എംഎൽഎ പരോക്ഷമായി പ്രതികരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എതിർപ്പുകൾക്ക് പുല്ലുവില:പികെ ശശിയുടെ നേതൃത്വത്തിൽ സിപിഎം പ്രചരണ ജാഥക്ക് തുടക്കം
Next Article
advertisement
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതി കുറ്റക്കാരിയെന്ന് കോടതി
  • ഡൽഹി കോടതി ഭർതൃസഹോദരനെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ യുവതിയെ കുറ്റക്കാരിയാക്കി.

  • യുവതിക്ക് മൂന്ന് മാസം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷ ഒരു മാസം സസ്പെൻഡ് ചെയ്തു.

  • 41 ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ഭർതൃസഹോദരനും കുടുംബാംഗങ്ങളും പിന്നീട് കുറ്റവിമുക്തരായി.

View All
advertisement