ഒരു വർഷം മുൻപാണ് 'യുഎസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പ് വഴി രാജൻ നമ്പൂതിരിക്ക് മൂന്ന് കോടിയോളം രൂപ നഷ്ടമായത്. കേവലം മൂന്നാഴ്ചയ്ക്കുള്ളിലായിരുന്നു തട്ടിപ്പ് സംഘം ഇത്രയും വലിയ തുക കൈക്കലാക്കിയത്. നിക്ഷേപിച്ച തുക തിരികെ നൽകാതെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകിയെങ്കിലും പണം തിരികെ ലഭിക്കാത്തതിലും വലിയൊരു തുക നഷ്ടപ്പെട്ടതിലും അദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നു.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ്ങിൽ തൽപ്പരനായിരുന്ന അദ്ദേഹം മറ്റു പല ഓൺലൈൻ ഇടപാടുകളും നടത്തിയിരുന്നു. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചെറുതുരുത്തിയിൽ സംസ്കരിച്ചു. ഭാര്യ ഇന്ദിര (റിട്ട. ബിഎസ്എൻഎൽ), മക്കൾ സുകന്യ, സുജിത്ത്. മരുമകൻ ശ്രീനാഥ്.
advertisement
