TRENDING:

ക്രിസ്മസ് ബംപർ അടിച്ച ടിക്കറ്റ് 'നെയ്‌പാത്രത്തിനൊപ്പം' കൊറിയർ അയച്ചു; 20 കോടിയെച്ചൊല്ലി കോടതിയിൽ തർക്കം

Last Updated:

സജിമോൻ ടിക്കറ്റ് നഷ്ടപ്പെട്ടതായി പരാതി നൽകിയെങ്കിലും ഇതിനിടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചു

advertisement
ക്രിസ്മസ്- പുതുവത്സര ലോട്ടറിയുടെ 20 കോടി ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നഷ്ടപ്പെട്ടതായി പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്ഐ കെ കെ സജിമോൻ പോലീസിൽ പരാതി നൽകി. താൻ എടുത്ത XC 138455 നമ്പർ ടിക്കറ്റാണ് തനിക്ക് നഷ്ടമായതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ക്രിസ്മസ് ന്യൂ ഇയർ ബംപര്‌
ക്രിസ്മസ് ന്യൂ ഇയർ ബംപര്‌
advertisement

ശബരിമല ദർശനത്തിന് സജിമോന്റെ വാഹനം വിളിച്ചെത്തിയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. സജിമോൻ എടുത്ത ഭാഗ്യക്കുറി ടിക്കറ്റ് ഈ നെയ്‌പാത്രത്തിന് അടിയിലായിരുന്നു വെച്ചിരുന്നത്. പിന്നീട് ഈ പാത്രം കുറിയർ വഴി വിശാഖപട്ടണത്തേക്ക് അയച്ചുകൊടുത്തപ്പോൾ അറിയാതെ ടിക്കറ്റും അതിനൊപ്പം പോയി എന്നാണ് സജിമോൻ പരാതിയിൽ‌ പറയുന്നത്.

മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയ സമയത്ത് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും ടിക്കറ്റിന് പിന്നിൽ സ്വന്തം വിലാസം എഴുതി ഒപ്പിട്ടിരുന്നു എന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

advertisement

മറ്റൊരാൾ രംഗത്ത്

സജിമോൻ ടിക്കറ്റ് നഷ്ടപ്പെട്ടതായി പരാതി നൽകിയെങ്കിലും ഇതിനിടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റുമായി മറ്റൊരു മലയാളി ലോട്ടറി വകുപ്പിനെ സമീപിച്ചു. ഈ വ്യക്തി ടിക്കറ്റ് ഹാജരാക്കിക്കഴിഞ്ഞു. സജിമോന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്. കൊറിയർ സ്ഥാപനത്തിലും പരിശോധന നടത്തി. എന്നാൽ സജിമോന്റെ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഉദ്യോഗസ്ഥർ കരുതുന്നു.

ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് ലോട്ടറി വകുപ്പ് ഇതുവരെ പണം കൈമാറിയിട്ടില്ല. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ, കോടതി നിർദേശപ്രകാരം മാത്രമേ സമ്മാനത്തുക ആർക്ക് നൽകണം എന്നതിൽ അന്തിമ തീരുമാനമുണ്ടാകൂ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A legal battle has erupted over the ₹20 crore Kerala Christmas-New Year Bumper prize as a retired Assistant Sub-Inspector (ASI), K.K. Sajimon, claims he accidentally lost the winning ticket. Sajimon, a native of Piravom, claims he purchased the winning ticket (XC 138455) from Kanjirappally. He asserts that he had signed the back of the ticket and written his address on it. According to Sajimon, a group of pilgrims from Visakhapatnam who hired his travel service forgot a ghee container in his vehicle. He had kept his lottery ticket tucked under this container. Later, he couriered the container back to them, unknowingly sending the winning ticket along with it.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രിസ്മസ് ബംപർ അടിച്ച ടിക്കറ്റ് 'നെയ്‌പാത്രത്തിനൊപ്പം' കൊറിയർ അയച്ചു; 20 കോടിയെച്ചൊല്ലി കോടതിയിൽ തർക്കം
Open in App
Home
Video
Impact Shorts
Web Stories