‘സ്മൃതി 82’ എന്ന കൂട്ടായ്മയിലൂടെ ആ പഴയ സൗഹൃദം പുതുക്കിയതോടെയാണ് ഈ അപൂർവത തിരിച്ചറിഞ്ഞത്. മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ടി.വി.ഗോപകുമാർ, പയ്യന്നൂർ എഇഒ എം.വി.രാധാകൃഷ്ണൻ, ബേക്കൽ എഇഒ പി.കെ.സുരേഷ് കുമാർ എന്നിവരാണ് കൂട്ടായ്മയ്ക്കു നേതൃത്വം നൽകുന്നത്. ചെറുവത്തൂർ, കാലിക്കടവ്, തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അക്കാലത്ത് കരിവെള്ളൂർ സ്കൂളിൽ പഠിച്ചിരുന്നത്. പത്താം ക്ലാസിൽ 45 പേരും ഉയർന്ന മാർക്ക് വാങ്ങുകയും ചെയ്തു.
Also read-ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യം അവസാനിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിലെ മരണത്തിൽ
advertisement
പത്തനംതിട്ട, ആലപ്പുഴ, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലായി ഇവർ ടിടിസിക്കു ചേർന്നു. തുടർന്നു വിവിധ സ്കൂളുകളിൽ അധ്യാപകരായി ചേർന്ന് വിരമിക്കുമ്പോൾ കൂട്ടത്തിൽ പ്രൈമറി അധ്യാപകർ മുതൽ ഡയറ്റ് പ്രിൻസിപ്പൽ വരെയുണ്ട്.
