തിരുവനന്തപുരം: ആറു പതിറ്റാണ്ടു നീണ്ട ദാമ്പത്യത്തിനിടയിൽ പിരിയാത്ത രവീന്ദ്രൻ നായരും(86) സത്യഭാമയും(82) മരണത്തിലും ഒന്നിച്ച് യാത്രയായി. വാർധക്യസഹജമായ അനാരോഗ്യങ്ങളാൽ ഈ മാസം 18ന് ഇരുവരെയും ഒരുമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 വർഷം മുമ്പാണ് പള്ളിപ്പുറം സ്വദേശിയായ രവീന്ദ്രൻ നായർ പട്ടം സ്വദേശിനിയായ സത്യഭാമയെ വിവാഹം കഴിച്ചത്.
ദിവസങ്ങൾക്കു നീണ്ട ചികിത്സയ്ക്കു ശേഷം പകൽ പതിനൊന്നു മണിയോടെ സത്യഭാമ മരിച്ചു. അർധരാത്രിയോടെ രവീന്ദ്രന്‍ നായരും മരിച്ചു. ഇരുവരെയും തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം മൃഗശാലയിലെ ഉദ്യോഗസ്ഥനായിരുന്നു രവീന്ദ്രൻ നായർ.
Also Read-ആലപ്പുഴയിൽ മകൻ ജീവനൊടുക്കിയതറിഞ്ഞ് അമ്മ ഹൃദയാഘാതം മൂലം മരിച്ചു
സിപിഐ ഇലിപ്പോട് ബ്രാഞ്ച് സെക്രട്ടറി അനിൽകുമാർ, വിനോദ് കുമാർ, ബിന്ദു എന്നിവരാണ് മക്കൾ. മരുമക്കൾ: സിന്ധു കുമാരി, ഹരികുമാർ, മഞ്ജു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Couple, Death, Married life, Thiruvanantapuram