26 വർഷം മുൻപ് നടന്ന സംഭവം ഇപ്പോൾ പ്രസക്തമാണ് എന്ന് തോന്നിയതിനാലാണ് വാർത്താ സമ്മേളനത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചത്. എന്നാൽ ഇത് ഒന്നര വർഷം മുൻപ് നടന്ന സംഭവമാണെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഇത് തെറ്റാണെന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് ഇതേക്കുറിച്ച് തുറന്ന് പറയാൻ ധൈര്യമില്ലാതിരുന്നതിനാലാണ് പറയാഞ്ഞതെന്നും രേവതി വ്യക്തമാക്കി.
'അമ്മ'യ്‌ക്കെതിരെ പ്രതികരിച്ച ഡബ്‌ള്യു.സി.സിക്ക് സൈബര്‍ പോരാളികളുടെ അധിക്ഷേപം
advertisement
സിനിമാ മേഖലയില്‍ പീഡനമുണ്ടാകുന്നുണ്ടെന്നും ഒരു ഷൂട്ടിംഗിനിടെ പതിനേഴുകാരി തന്റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചെന്നും രേവതി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രേവതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി വന്നിരുന്നു. അഭിഭാഷകനായ ജിയാസ് ജമാലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
