advertisement

'അമ്മ'യ്‌ക്കെതിരെ പ്രതികരിച്ച ഡബ്‌ള്യു.സി.സിക്ക് സൈബര്‍ പോരാളികളുടെ അധിക്ഷേപം

Last Updated:
തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പത്രസമ്മേളനം നടത്തിയ ഡബ്‌ള്യു.സി.സിയുടെ ഫേസ്ബുക്ക് പേജില്‍ അധിക്ഷേപവര്‍ഷം.
സമൂഹമാധ്യമങ്ങളിലും ഡബ്‌ള്യു.സി.സിക്കെതിരെ കടുത്ത അധിക്ഷേപമാണ് നടക്കുന്നത്. അതേസമയം വനിതാ കൂട്ടായ്മയുടെ ആരോപണങ്ങളില്‍ വിശദീകരണവുമായി അമ്മയുടെ ഔദ്യോഗിക ഭാരവാഹികളാരും രംഗത്തിറങ്ങാത്തതും ശ്രദ്ധേയമാണ്.
ശനിയാഴ്ച കൊച്ചി പ്രസ് ക്ലബ്ബില്‍ ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രേവതി ഉള്‍പ്പെടെയുള്ള നടിമാര്‍ 'അമ്മ'യ്ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ചത്. 'വര്‍ഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാന്‍ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളില്‍ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രം '-രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ പറഞ്ഞു.
advertisement
അമ്മ പ്രസിഡന്റ് നേരത്തേ തങ്ങളുടെ പേരു പറയാതെ നടിമാര്‍ എന്നു മാത്രം പറഞ്ഞതില്‍ ഇവര്‍ പ്രതിഷേധിക്കുകയും ചെയ്തു.
അതേസമയം ഡബ്‌ള്യു.സി.സിയെ പിന്തുണച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിര്‍ശിക്കുന്നവരിലേറെയും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാടെന്തെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്മ'യ്‌ക്കെതിരെ പ്രതികരിച്ച ഡബ്‌ള്യു.സി.സിക്ക് സൈബര്‍ പോരാളികളുടെ അധിക്ഷേപം
Next Article
advertisement
പാലക്കാട്ട് വോട്ടിന് ബിജെപി പണം വിതരണം ചെയ്തെന്ന് കോൺഗ്രസ്; ദൃശ്യങ്ങളിൽ ശോഭാ സുരേന്ദ്രനും
പാലക്കാട്ട് വോട്ടിന് ബിജെപി പണം വിതരണം ചെയ്തെന്ന് കോൺഗ്രസ്; ദൃശ്യങ്ങളിൽ ശോഭാ സുരേന്ദ്രനും
  • പാലക്കാട്ട് വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് ദൃശ്യങ്ങൾ പുറത്തുവിട്ടു

  • ശോഭാ സുരേന്ദ്രനൊപ്പം കാറിലുണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നൽകിയതാണെന്ന് ആരോപണം

  • ബിജെപി പ്രവർത്തകർ സ്ത്രീ വോട്ടർമാർക്ക് സാരി വിതരണം ചെയ്തതായും കോൺഗ്രസ് ആരോപണങ്ങൾ ഉന്നയിച്ചു

View All
advertisement