TRENDING:

'മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടു ജയിലിൽനിന്ന് സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയെന്ന് ആദ്യം കണ്ടെത്തൂ' ഋഷിരാജ് സിങിനോട് കെ. സുരേന്ദ്രൻ

Last Updated:

തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലിൽ നിയമം ലംഘിച്ച് സ്വപ്നയെക്കാണാൻ നിരവധി ആളുകൾ വരുന്നു എന്ന ആരോപണം ഉന്നയിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ. സുരേന്ദ്രൻ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടു ജയിലിൽനിന്ന് സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയെന്ന് ആദ്യം കണ്ടെത്താൻ ജയിൽ ഡിജിപിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ജയിലിൽ നിയമം ലംഘിച്ച് സ്വപ്നയെക്കാണാൻ നിരവധി ആളുകൾ വരുന്നു എന്ന ആരോപണം ഉന്നയിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ. സുരേന്ദ്രൻ പറയുന്നു.
advertisement

അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയിലിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അതും മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ട്. ഡി. ജി. പി അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിച്ച് കണ്ടുപിടിക്കാനും സുരേന്ദ്രൻ ആവശ്യപ്പെടുന്നു. അതുകഴിഞ്ഞിട്ടാവാം തനിക്കെതിരെയുള്ള ചന്ദ്രഹാസമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ നിയമ നടപടിക്കൊരുങ്ങി ജയിൽ ഡിജിപി ഋഷിരാജ് സിംഗ് രംഗത്തെത്തിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി തോമസ് ഐസക് എന്നിവരുടെ വക്താക്കൾ സന്ദർശിച്ചെന്ന ആരോപണത്തിലാണ് നടപടി. തോമസ് ഐസക്കുമായി സ്വപ്ന നേരത്തെ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

advertisement

സ്വപ്നയെ അട്ടക്കുളങ്ങര ജയിലിൽ എത്തിച്ച ദിവസം പതിനഞ്ചോളം പേർ സന്ദർശിക്കാനെത്തി. വനിതാ ജയിൽ സൂപ്രണ്ട് ചട്ടവിരുദ്ധമായി സന്ദർശകരുടെ പേര് വിവരം രജിസ്റ്റർ ചെയ്യാതെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു. ജയിൽ വകുപ്പിനെ അവഹേളിക്കുന്ന അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെയാണ് ജയിൽ മേധാവി ഋഷിരാജ് സിംഗ് തന്നെ രംഗത്തെത്തിയത്.

സ്വപ്നയെ ഭർത്താവ്, രണ്ടു മക്കൾ, അമ്മ, സഹോദരൻ എന്നി അഞ്ചുപേർ മാത്രമാണ് ഇതുവരെ സന്ദർശിച്ചിട്ടുള്ളത്. മാത്രമല്ല ഈ കൂടിക്കാഴ്ചകൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ജയിൽ രജിസ്റ്ററിലും സിസിടിവി ദൃശ്യങ്ങളിലും ഇക്കാര്യങ്ങൾ വ്യക്തമാണെന്നും ജയിൽ വകുപ്പ് വ്യക്തമാക്കുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിയെ ന്യായീകരിച്ചുകൊണ്ടു ജയിലിൽനിന്ന് സ്വപ്നയുടെ ശബ്ദരേഖ എങ്ങനെയെന്ന് ആദ്യം കണ്ടെത്തൂ' ഋഷിരാജ് സിങിനോട് കെ. സുരേന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories